ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
തനിയ്ക്ക് കെനിയയിൽ ജോലി കിട്ടിയെന്നും നല്ല ജോലിയായതുകൊണ്ട് പോയെ പറ്റൂ എന്നും സുധി വീട്ടിൽ പറയുന്നു. സുധിയെ പിരിയേണ്ടിവരുന്ന സങ്കടത്തിൽ ചന്ദ്ര കരയാൻ തുടങ്ങുന്നു. കെനിയയിൽ പോയാൽ അമ്മയെ മറക്കരുതെന്നും ലീവ് കിട്ടുമ്പോഴെല്ലാം ഇങ്ങോട്ട് വരണമെന്നും ചന്ദ്ര സുധിയെ ഓർമ്മപ്പെടുത്തുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
സുധിയ്ക്ക് ശെരിക്കും കെനിയയിൽ ജോലി കിട്ടി എന്നാണ് വീട്ടിൽ എല്ലാവരും കരുതിയത്. അല്ല അങ്ങനെ ആയിരുന്നു സുധിയുടെ പെർഫോമൻസ്. സുധിയുടെ മാത്രമല്ല ചന്ദ്രയും മകനെ പിരിയുന്ന വിഷമത്തിൽ കണ്ണീർക്കടൽ തീർക്കുകയായിരുന്നു. പക്ഷെ കാര്യങ്ങളുടെ കിടപ്പുവശം അങ്ങനെ ആയിരുന്നില്ല. എപ്പോൾ വിസ വരുമെന്നും, എപ്പോഴാണ് പോകേണ്ടതെന്നും അച്ഛൻ സുധിയോട് ചോദിച്ചപ്പോഴാണ് സത്യം മനസ്സിലായത്. സുധിയ്ക്ക് ജോലി കിട്ടിയിട്ടില്ല. ഒരു 14 ലക്ഷം രൂപ അങ്ങോട്ട് കൊടുത്താൽ ജോലി കിട്ടും. സുധി അത് പറഞ്ഞതും അച്ഛനും സച്ചിയും രേവതിയും ചിരിക്കാൻ തുടങ്ങി. ചിരി എന്ന് പറഞ്ഞാലും പോരാ... പൊട്ടിച്ചിരി....കരഞ്ഞുകൊണ്ടിരുന്ന അമ്മ ചന്ദ്ര ഞെട്ടിത്തരിച്ചു. ശ്രുതി ആകെ വാ പൊളിച്ച് നിന്നു. പക്ഷെ നമ്മുടെ സുധിയ്ക്ക് മാത്രം ഒരു ഭാവമാറ്റവും ഉണ്ടായിട്ടില്ല. സമ്മതിക്കണം സുധി.

എന്തായാലും ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി അവരെല്ലാം മുറിയിലേയ്ക്ക് കയറിപ്പോയി. അതേസമയം ചന്ദ്ര നേരെ പോയത് ശ്രുതിയുടെ മുറിയിലേക്കാണ്. എന്തിനാ....സുധിയ്ക്ക് കെനിയയിലേയ്ക്ക് പോകാനുള്ള 14 ലക്ഷം രൂപ ശ്രുതിയുടെ അച്ഛനോട് പറഞ്ഞ് വാങ്ങിച്ചെടുക്കാൻ. അച്ഛനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഇളയച്ഛനെ വിളിച്ച് ഫോൺ തരാനും താൻ സംസാരിക്കണമെന്നും ചന്ദ്ര ശ്രുതിയോട് പറഞ്ഞു. എന്റമ്മോ ...അതുകൂടി കേട്ടപ്പോൾ ശ്രുതിയുടെ കിളി ആകെ പറന്നു പോയ അവസ്ഥയിലായി. എവിടുന്ന് എടുത്ത് കൊടുക്കാനാ, ആരെടുത്ത് കൊടുക്കാനാ ....ശ്രുതി ഇനി കുറച്ച് വിയർക്കും...
അതേസമയം ശ്രീകാന്തിനെ കാണാൻ ഹോട്ടലിൽ എത്തിയിരിക്കുകയാണ് മഹിമ. വർഷയോടൊപ്പം താൻ നൽകിയ ടിക്കറ്റിൽ ടൂർ പോകില്ലെന്ന് ശ്രീകാന്ത് പറഞ്ഞിരുന്നല്ലോ, അത് തന്നെയാണ് വിഷയം. നമുക്ക് വിശദമായി വീട്ടിൽ ചെന്ന് സംസാരിക്കണമെന്ന് ശ്രീകാന്ത് പറഞ്ഞെങ്കിലും മഹിമ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ പറഞ്ഞുകൊണ്ടേ ഇരുന്നു. ഒടുവിൽ ഹോട്ടൽ മുതലാളി എന്താണ് കാര്യമെന്ന് ശ്രീകാന്തിനോട് ചോദിക്കേണ്ട അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. ക്ഷമ നശിച്ച ശ്രീകാന്ത് മഹിമയോട് പൊട്ടിത്തെറിച്ച് അവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഹോട്ടലിൽ മഹിമ വന്ന് നടത്തിയ കലാപത്തിന്റെ ദേഷ്യം മുഴുവൻ ശ്രീകാന്ത് വർഷയോടാണ് തീർത്തത്. നിന്റെ അമ്മയ്ക്ക് തീരെ കൾച്ചർ ഇല്ലേ എന്നും അവർ കാരണം തന്റെ ജോലി പോകുന്ന അവസ്ഥയാണെന്നും ശ്രീകാന്ത് വർഷയോട് പറഞ്ഞു. എന്നാൽ വർഷ തന്റെ അമ്മയുടെ ഭാഗമാണ് ന്യായീകരിച്ചത്. ശ്രീകാന്തിന് ഈഗോയും കോംപ്ലെക്‌സും ആണെന്ന് വർഷ പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.
