ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
സമൂഹ വിവാഹത്തിനുള്ള മാലയും കയറ്റി കൊണ്ടുപോയ വണ്ടി പകുതി വഴിയ്ക്ക് വെച്ച് ആന്റണിയുടെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുന്നു. സച്ചിയും രേവതിയും വണ്ടി അന്വേഷിച്ച് നടക്കുകയാണ് . ഇതുവരെ വണ്ടി കണ്ടെത്താൻ കഴിയാത്ത ടെൻഷനിലാണ് അവർ . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
സച്ചിയും രേവതിയും തട്ടിക്കൊണ്ടുപോയ വണ്ടി അന്വേഷിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരുപാട് അന്വേഷിച്ചെങ്കിലും അവർക്ക് വണ്ടി കണ്ടെത്താനായിട്ടില്ല. അതേസമയം സമൂഹ വിവാഹം നടക്കുന്ന സ്ഥലത്ത് നിന്നും സച്ചിയുടെ ഫോണിലേക്ക് നിരവധി കാളുകൾ വരുന്നുണ്ട്. മാല ഇതുവരെ എത്തിയില്ലെന്നും, വിവാഹത്തിന് മുൻപ് മാല എത്തിയില്ലെങ്കിൽ തീർത്ത് കളയും എന്നും തുടങ്ങിയ ഭീഷണികളാണ് സച്ചിക്ക് വരുന്നത്. സച്ചിയും രേവതിയും എല്ലാം കൂടെ കേട്ട് പേടിച്ചിരിപ്പാണ്. പക്ഷെ അങ്ങനെ പേടിച്ചതുകൊണ്ടായില്ലല്ലോ, എന്ത് ചെയ്താണെങ്കിലും വണ്ടി ഉടനെ കണ്ടെത്തണമെന്ന് അവർ തീരുമാനിച്ചു. വിവാഹത്തിന് ഇനി അര മണിക്കൂർ മാത്രമേ ഉള്ളു, അതിന് മുൻപ് മാലകൾ മണ്ഡപത്തിലേയ്ക്ക് എത്തിക്കണം. ഉടൻ തന്നെ സച്ചി വണ്ടിയുടെ ഫോട്ടോയും ഒരു വോയിസ് മെസ്സേജും സഹിതം ഗ്രൂപ്പുകളിലേയ്ക്ക് ഇട്ടു. ഈ വണ്ടി കണ്ടവർ ഉടൻ തന്നെ വിളിക്കണണമെന്നും 500 മാലകൾ കയറ്റി അയച്ച വണ്ടി ആരോ തട്ടിക്കൊണ്ടുപോയതാണെന്നും സച്ചി മെസേജിൽ പറഞ്ഞു.

സിറ്റിയിലുള്ള സകല ഓട്ടോക്കാരും ആ മെസ്സേജ് കണ്ടു. അവരെല്ലാം വണ്ടി അന്വേഷിച്ച് ഇറങ്ങി. അതിനിടയിലാണ് സച്ചി പറഞ്ഞ വണ്ടി സിറ്റിയിലൂടെ പാസ് ചെയ്തത് സച്ചിയുടെ കൂട്ടുകാരൻ ശ്രദ്ധിച്ചത്. അവൻ ഉടനെ ആ വണ്ടിയെ പിന്തുടരാൻ തുടങ്ങി. വിവരം അവൻ സച്ചിയോട് പറയുക മാത്രമല്ല ഗ്രൂപ്പിലേക്ക് ലൈവ് ലൊക്കേഷനും അയച്ചു. സച്ചിയും രേവതിയും ഉടനെ ലൈവ് ലൊക്കേഷൻ നോക്കി സ്ഥലത്തെത്തി. ഉടൻ തന്നെ ഓട്ടോ വട്ടം വെച്ച് അവൻ വണ്ടി തടഞ്ഞു. വണ്ടി ഓടിച്ചിരുന്ന ആന്റണിയുടെ ഗുണ്ടയെ വലിച്ച് പുറത്തിട്ട് സച്ചി കണക്കിന് പെരുമാറി. അതേസമയം മാലകൾ എല്ലാം കൃത്യമായി വണ്ടിയിൽ തന്നെ ഉണ്ടെന്ന് രേവതി ഉറപ്പ് വരുത്തി. സച്ചി പക്ഷെ ഇടി നിർത്തിയിട്ടില്ല. തലങ്ങും വിലങ്ങും അവൻ ആ ഗുണ്ടയെ പെരുമാറി. അപ്പോഴേക്കും സച്ചിയുടെ മെസ്സേജ് ഗ്രൂപ്പിൽ കണ്ട എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു. സച്ചിയോട് ഉടനെ വണ്ടിയും മാലയും മണ്ഡപത്തിലേയ്ക്ക് എത്തിക്കാൻ മഹേഷ് പറഞ്ഞു. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാമെന്ന് അവൻ ഉറപ്പും നൽകി. അങ്ങനെ വേഗം സമയം കളയാതെ സച്ചിയും രേവതിയും വണ്ടിയും മാലയുമായി മണ്ഡപത്തിലേക്കെത്തി. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.


