ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ  

കഥ ഇതുവരെ 

രേവതിയോട് കാർ വാങ്ങിയതിനെപ്പറ്റി വിശദമായി ചോദിക്കുകയാണ് ശ്രുതി. സച്ചിയല്ലേ ശെരിക്കും കാർ വാങ്ങിയതെന്നും, നിന്റെ കയ്യിൽ മാല കെട്ടി എങ്ങിനെ ഇത്ര പണം വന്നെന്നും ശ്രുതി രേവതിയോട് ചോദിച്ചു. ഞാൻ തന്നെയാണ് കാർ വാങ്ങിയതെന്ന് രേവതി മറുപടി കൊടുത്തെങ്കിലും ശ്രുതിക്ക് പിന്നെയും സംശയങ്ങളാണ്. അനാവശ്യമായി ശ്രുതി രേവതിയുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടുന്നത് വർഷ കാണാൻ ഇടയായി.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം

ശ്രുതി ചേച്ചിക്ക് തീരെ മാനേഴ്സ് ഇല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് വർഷ സീനിലേയ്ക്ക് കടന്ന് വരുന്നത്. വർഷയുടെ ചോദ്യം കേട്ടപ്പോൾ ശ്രുതി ഒന്ന് പകച്ചു. ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ പല കാര്യങ്ങളും ഉണ്ടാവും അതെല്ലാം അറിയണം എന്നുണ്ടോ ? പിന്നെ കാർ രേവതി ചേച്ചി വാങ്ങിയതാണെന്ന് പറഞ്ഞില്ലേ , പിന്നെന്താ വീണ്ടും ചോദിക്കാൻ , എന്താ രേവതി ചേച്ചിക്ക് കാർ വാങ്ങിക്കൂടെ ? സച്ചിയേട്ടനും രേവതി ചേച്ചിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവും, അതിനർത്ഥം അവർ തമ്മിൽ സ്നേഹമില്ല എന്നല്ല. എല്ലാം ഇങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടോ ...വർഷ പറഞ്ഞ് നിർത്തി. ശ്രുതിക്ക് ആകെ നാണക്കേട് ആയി. അതോടെ ശ്രുതി നിർത്തി. രേവതിക്ക് അഭിനന്ദനവും പറഞ്ഞ് ഒരു ചായയും കുടിച്ച് ശ്രുതി സ്ഥലം കാലിയാക്കി. 

സത്യത്തിൽ ശ്രുതി പെട്ടിരിക്കുകയാണ്. സുധിക്ക് ബിസിനസ് തുടങ്ങാൻ അച്ഛനോട് പറഞ്ഞ് പണം കണ്ടെത്താൻ ചന്ദ്ര അവളോട് പറഞ്ഞിരിക്കുകയാണ്. അതിന്റെ കൂടെ വർഷയുടെയും ശ്രീകാന്തിന്റെയും താലി മാറ്റി കെട്ടൽ ചടങ്ങ് നടത്തണമെന്ന് പറഞ്ഞ് മഹിമ വീട്ടിൽ വന്നിരുന്നു. അവരുടെ ചടങ്ങുകൾക്കൊപ്പം സുധിയുടെയും ശ്രുതിയുടെയും ചടങ്ങുകൾ കൂടി നടത്തണമെന്ന് ചന്ദ്ര മഹിമയോട് സൂചിപ്പിച്ചിരുന്നു . ഈ ചടങ്ങിന് എന്തായാലും ശ്രുതിയുടെ അച്ഛനും കുടുംബക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ചന്ദ്ര പറഞ്ഞിട്ടുണ്ട്. മലേഷ്യൻ അച്ഛൻ എന്നൊക്കെ തള്ളി മറിച്ചിട്ട് എവിടുന്ന് വരാനാ ഈ അച്ഛൻ. വർഷയെയും ശ്രീകാന്തിനെയും സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവരാനാണ് മഹിമ ഈ ചടങ്ങ് നടത്തുന്നതെങ്കിലും പണി കിട്ടിയത് ശ്രുതിയ്ക്കാണ്. ശ്രുതി കാര്യം മീരയോട് പറഞ്ഞു. എന്തെങ്കിലും പരിഹാരം കാണാമെന്ന് മീര ശ്രുതിയോട് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. എന്തായാലും സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.