ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

മലേഷ്യയിൽ നിന്ന് വരാമെന്ന് പറഞ്ഞ അച്ഛൻ എവിടെ എന്ന് ശ്രുതിയോട് ചന്ദ്ര ചോദിക്കുകയാണ്. താൻ വിളിച്ച് നോക്കി അച്ഛനെ കിട്ടുന്നില്ലെന്ന് ഒഴുക്കൻ മറുപടി ശ്രുതി പറഞ്ഞ് നോക്കിയെങ്കിലും ചന്ദ്ര അതൊന്നും കേട്ട് വിശ്വസിച്ചിട്ടില്ല. തൽക്കാലം ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇതേപ്പറ്റി ചോദിക്കാമെന്ന് ചന്ദ്ര മനസ്സിൽ ഉറപ്പിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ഇനി സ്വൽപസമയം ഉറങ്ങാമെന്ന് കരുതി കിടന്നതാണ് ശ്രുതി . അപ്പോഴാണ് ചന്ദ്ര ശ്രുതിയെ കാണാൻ മുറിയിലേയ്ക്ക് വന്നത്. നിനക്ക് എന്നെക്കണ്ടാൽ ഒരു മണ്ടിയെ പോലെ തോന്നുന്നുണ്ടോ എന്നും നിനക്ക് കള്ളം പറയാൻ നന്നായി അറിയാം അല്ലെ എന്നും ചന്ദ്ര ശ്രുതിയോട് ചോദിച്ചു. ഇത് അച്ഛൻ വരാത്ത വിഷയം തന്നെയാണെന്ന് മനസ്സിലായെങ്കിലും അറിയാത്തപോലെ ശ്രുതി അഭിനയിച്ചു. ഞാൻ കള്ളം പറയുമെന്ന് ആന്റിക്ക് തോന്നിയോ, എന്താണ് വിഷയം ? ശ്രുതി ഒന്നുമറിയാത്ത പോലെ ചന്ദ്രയോട് ചോദിച്ചു. ഓഹോ നിനക്ക് ഒന്നുമറിയില്ല അല്ലെ ....നിന്റെ അച്ഛൻ എവിടെ ...കാലം ഇത്രയായിട്ടും നിന്റെ അച്ഛൻ ഒന്ന് ഫോൺ ചെയ്തിട്ട് കൂടി ഇല്ല ...എന്താണ് ശെരിക്കും സത്യം ..നിനക്ക് മലേഷ്യയിൽ അങ്ങനൊരു അച്ഛൻ ഉണ്ടോ ? ഉണ്ടെങ്കിൽ അയാൾ ഇവിടെ നാട്ടിൽ വരേണ്ടേ? വന്നിട്ട് നിന്നെ കാണാതെ പോകുമോ ? ഇതിനെല്ലാം നീ മറുപടി പറഞ്ഞെ മതിയാകൂ .ചന്ദ്ര പറഞ്ഞ് നിർത്തി.

YouTube video player

ശെരിക്കും പണി പാളിയെന്ന് ശ്രുതിക്ക് അപ്പോഴാണ് മനസ്സിലായത്. വേറെ വഴി ഒന്നും പെട്ടന്ന് തലയിൽ ഉദിക്കാത്തതുകൊണ്ട് ശ്രുതി കരയാൻ തുടങ്ങി . അച്ഛന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും ഞാൻ നുണ പറയുകയല്ലെന്നും ശ്രുതി ചന്ദ്രയോട് പറഞ്ഞു. എന്നാൽ നിന്റെ കണ്ണീർ നാടകം അവസാനിപ്പിക്കാനും അച്ഛനോട് ഉടനെ ഇങ്ങോട്ട് വരാൻ പറയാനും അല്ലാത്ത പക്ഷം സുധിയോട് പോലും ഒരു വാക്ക് ചോദിക്കാതെ ഞാൻ നിന്നെ ഈ വീട്ടിൽ നിന്ന് അടിച്ചിറക്കുമെന്നും ചന്ദ്ര കട്ടായം പറഞ്ഞു. ശ്രുതി കള്ളത്തരമാണ് പറയുന്നതെങ്കിൽ അവളുടെ സ്ഥാനം പടിക്ക് പുറത്തെന്ന് ചന്ദ്ര ഉറപ്പിച്ചുകഴിഞ്ഞു .

വീട്ടിൽ നടന്ന സംഭവങ്ങളെല്ലാം ശ്രുതി ഉടനെ മീരയെ കണ്ട് പറഞ്ഞു. അച്ഛൻ ഇനിയും വരാതായാൽ പെട്ടുപോകുമെന്നും നീ അവിടെ നിന്ന് ഇറങ്ങേണ്ടിവരുമെന്നും മീര ശ്രുതിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ തല്ക്കാലം ഒന്ന് പിടിച്ച് നിക്കാൻ ബീരാനെ വീട്ട്ലേയ്ക്ക് കൊണ്ടുവരാമെന്നും ബാക്കി പിന്നീട് നോക്കാമെന്നും ശ്രുതി തീരുമാനിച്ചു. അങ്ങനെ ശ്രുതി പറഞ്ഞ പ്രകാരം വീണ്ടും നമ്മുടെ ബീരാൻ ശ്രുതിയുടെ ഇളയച്ഛനായി ചന്ദ്രോദയത്തിലേയ്ക്ക് വരികയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.