ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ

ക്ഷേത്രദർശനത്തിന് എത്തിയതാണ് രേവതി. ദർശനം കഴിഞ്ഞ് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്ന വഴി അപ്രതീക്ഷിതമായി ക്ഷേത്രത്തിന്റെ പുറത്തായി സുധിയെപ്പോലൊരാൾ പിച്ചയെടുക്കാൻ ഇരിക്കുന്നതിന് അവളുടെ ശ്രദ്ധയിൽ പെട്ടു. എന്നാൽ അത് സുധിയെ പോലെ ഒരാൾ അല്ലെന്നും സുധി തന്നെ ആണെന്നും അവൾ ഉറപ്പ് വരുത്തി. സുധിയെ ആ വേഷത്തിൽ കണ്ട രേവതി ശെരിക്കും ഞെട്ടിപ്പോയി.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

ക്ഷേത്രപരിസരത്ത് പിച്ചയെടുക്കാനായി ഇരിക്കുന്ന സുധിയെ കണ്ട ഞെട്ടലിലാണ് രേവതി. എന്ത് പറ്റിയെന്നും എന്തിനാണ് ഇങ്ങനെ ഇവിടെ ഇരുന്ന് പിച്ചയെടുക്കുന്നതെന്നും രേവതി സുധിയോട് ചോദിച്ചു. എന്നാൽ മറുപടി പറയാൻ സുധി ഒരുക്കമായിരുന്നില്ല. സുധി ഒന്നും മറുപടി പറയാത്തത് കണ്ട രേവതി ഉടനെ സച്ചിയേ ഫോൺ ചെയ്തു. ക്ഷേത്ര പരിസരത്ത് സുധിയെ പിച്ചക്കാരനായി കണ്ട കാര്യം അവൾ സച്ചിയോട് പറഞ്ഞു. എന്നാൽ രേവതി പറഞ്ഞത് വിശ്വസിക്കാൻ സച്ചി ഒരുക്കമായിരുന്നില്ല. ഉടൻ തന്നെ താൻ ക്ഷേത്രത്തിലേയ്ക്ക് വരാമെന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.

YouTube video player

ക്ഷേത്രത്തിലെത്തി സുധിയെ പിച്ചക്കാരന്റെ വേഷത്തിൽ കണ്ടതും സച്ചിയ്ക്ക് ആകെ സങ്കടമായി. സുധിയോട് എന്ത് പറ്റിയെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും സച്ചി ചോദിച്ചു. തനിക്ക് കാനഡയിൽ പോകണമെന്നും അതിനായി പരിഹാരകർമ്മം ചെയ്യുകയാണെന്നും സുധി സച്ചിയോട് പറഞ്ഞു. അതായാത് ക്ഷേത്രനടയിൽ പിച്ചയെടുത്താൽ വിചാരിച്ച കാര്യം നടക്കുമെന്ന് ഒരു സ്വാമിജി പറഞ്ഞെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുധി വ്യക്തമാക്കി. കാനഡയിൽ പോകാനുള്ള 14 ലക്ഷം നിനക്ക് പിച്ചയെടുത്താൽ കിട്ടില്ലെന്നും അതിനായി ശ്രമിക്കണമെന്നും സച്ചി അവനോട് പറഞ്ഞു. സുധിയോട് ഇത് മതിയാക്കി വീട്ടിലേക്ക് വരാൻ പറഞ്ഞെങ്കിലും സുധി അവരോടൊപ്പം വീട്ടിലേയ്ക്ക് പോകാൻ കൂട്ടാക്കിയില്ല. സുധി വരില്ലെന്ന് മനസ്സിലാക്കിയ സച്ചി അവനെ ബലമായി പിടിച്ച് എണീപ്പിച്ച് കാറിൽ കൊണ്ടുപോയി ഇരുത്തുകയും ശേഷം രേവതിയെയും കൂട്ടി വീട്ടിലെത്തുകയും ചെയ്തു. വീട്ടിൽ എത്തിയെങ്കിലും കാറിൽ നിന്ന് ഇറങ്ങാൻ സുധി തയ്യാറായില്ല. അമ്മയ്ക്കും അച്ഛനും ശ്രുതിക്കുമെല്ലാം തന്നെ ഇങ്ങനെ കണ്ടാൽ വിഷമമാകുമെന്നും അതുകൊണ്ട് കാറിൽ നിന്ന് ഇറങ്ങുന്നില്ലെന്നും സുധി പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.