‘LDF supporter since childhood’; Renu Sudhi clarifies her political stance. മിനിസ്ക്രീൻ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ രേണു സുധി, നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തൻ്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ചെറുപ്പം മുതലേ താൻ ഒരു എൽഡിഎഫ് അനുഭാവിയാണെന്നും ഇപ്പോഴത്തെ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് രേണു സുധി. ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ വലിയ പ്രേക്ഷക പിന്തുണ നേടിയ രേണു ബിഗ് ബോസിന് ശേഷം ആൽബം ഷൂട്ടിങ്ങും ഉദ്ഘാടനങ്ങളുമായി വലിയ തിരക്കിലാണ്. ഇപ്പോഴിതാ നാളെ നിയമസഭാ തെരെഞ്ഞെടുപ്പ് അരങ്ങേറാനിരിക്കെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രേണു സുധി. ചെറുപ്പം മുതലേ താൻ എൽഡിഎഫ് അനുഭാവിയാണെന്നും, ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വരണമെന്നാണ് തന്റെ ആഗ്രഹരമെന്നും പറഞ്ഞ രേണു സുധി, കേരളം ചുവക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
"എന്റെ കാഴ്ചപ്പാടിലും, എന്റെ ആഗ്രഹവും ഇപ്പോഴത്തെ ഭരണാധികാരികള്‍ തന്നെ വരണമെന്നാണ്. ചെറുപ്പംതൊട്ടേ ഞാന്‍ എല്‍ഡിഎഫ് അനുഭാവിയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പോയിട്ടുണ്ട്. പോവാറുണ്ടായിരുന്നു. ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. ഇതേക്കുറിച്ച് ഞാന്‍ ഓപ്പണായി സംസാരിക്കാറുള്ളതാണ്." രേണു സുധി പറയുന്നു.
"എനിക്കത് മറച്ചുവെച്ചിട്ട് സംസാരിക്കേണ്ട കാര്യമില്ല. ഉള്ളില്‍ പാര്‍ട്ടിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും, പുറമെ അത് പറയാത്തവരുണ്ടാവും. ഞാന്‍ അങ്ങനെയല്ല. കേരളം ചുവക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളാണ്. അവരുടെ പ്രവര്‍ത്തന മികവ് കാണണമെങ്കില്‍ കോട്ടയത്തെ മെഡിക്കല്‍ കോളേജിലേക്ക് പോവണം. കണ്ണാടി പോലെയൊക്കെ തിളങ്ങുകയാണ്. എന്നെ സംബന്ധിച്ച്, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്." രേണു സുധി കൂട്ടിച്ചേർത്തു. അമ്മ ജിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.


