'No one should subscribe thinking I will be naked here' says Abhirami Venkatachalam on her instagram subscription. ബിഗ് ബോസ് താരം അഭിരാമി വെങ്കിടാചലം, തൻ്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകി. നഗ്നചിത്രങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് അൺസബ്സ്ക്രൈബ് ചെയ്യാമെന്ന് അവർ വ്യക്തമാക്കി.

ബിഗ് ബോസ് അൾട്ടിമേറ്റ് സീസൺ 1 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അഭിരാമി വെങ്കിടാചലം. നോട്ട, കളവ്, നേർക്കൊണ്ട പാർവൈ, ആനന്ദ തുടങ്ങീ ചിത്രങ്ങളിലൂടെയും ശ്രദ്ധേയായ അഭിരാമി സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരു മില്യണിലധികം ഫോളോവേഴ്സ് ഉള്ള അഭിരാമി അടുത്തിടെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനും ആരംഭിച്ചിരുന്നു. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതോടെ അഭിരമിക്കെതിരെ വലിയ രീതിയിലുള്ള വിമർശനം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷനുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയിരിക്കുകയാണ് അഭിരാമി. താൻ തന്റെ നഗ്ന ചിത്രങ്ങൾ പങ്കുവയ്ക്കാൻ വേണ്ടിയല്ല ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതെന്നും, അത്തരം തോന്നലിൽ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ അൺസബ്സ്ക്രൈബ് ചെയ്ത് പോകണമെന്നുമാണ് അഭിരാമി പറയുന്നത്.

‘ഇതൊരു പോൺ സൈറ്റല്ല’

"എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിനുമുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്‌സ്‌ക്രിപ്ഷനെടുത്തു എന്ന് കരുതി ഞാൻ ഇവിടെ നഗ്നയായി നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാം. ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാൻ ആരും വരേണ്ടതില്ല, എന്റെ ക്രിയേറ്റിവിറ്റി പങ്കുവയ്ക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം. പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോൺ സൈറ്റല്ല." അഭിരാമി പറയുന്നു.