ഭർത്താവ് ബഷീർ ബഷിയുടെ ബിബി ക്രീം ഉപയോഗിച്ചാണ് മുഖം കരുവാളിച്ചതെന്ന ആരോപണങ്ങൾ സുഹാന ബഷീർ നിഷേധിച്ചു. തന്റെ ചർമ്മം വളരെ സെൻസിറ്റീവ് ആണെന്നും കനത്ത വെയിൽ കൊണ്ടതിനാലാണ് നിറം മാറിയതെന്നും അവർ വ്യക്തമാക്കി.

ഷീർ ബഷിയുടെ വിപണിയിലെത്തിച്ച ബിബി ക്രീം ഉപയോഗിച്ചതിന്റെ പേരിലാണ് മുഖം കരുവാളിച്ചതെന്ന തരത്തിലുള്ള കമന്റുകൾക്ക് മറുപടിയുമായി ബഷീറിന്റെ ഭാര്യമാരിലൊരാളായ സുഹാന ബഷീർ. ബഷീറിന്റെ മറ്റൊരു ഭാര്യയായ മഷൂറയുടെ വ്ളോഗിലൂടെയായിരുന്നു പ്രതികരണം. കറുപ്പ് നിറം മാറ്റി സ്കിന്നിന്റെ സ്വാഭാവികമായ നിറം നിലനിർത്തും എന്ന അവകാശ വാദവുമായിട്ടായിരുന്നു ബഷീർ ഈ ക്രീം വിപണിയിൽ എത്തിച്ചത്. സുഹാന ഉപയോഗിച്ച് നോക്കിയെന്നും നല്ല റിസൽട്ട് ലഭിച്ചുവെന്നും ബഷീർ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രൊഡക്ട് ഉപയോഗിച്ചതിന്റെ പേരിലല്ല തന്റെ ചർമം കരുവാളിച്ചതെന്ന് സുഹാന പറയുന്നു.

''വീട്ടിൽ വിരുന്നുകാരുണ്ടായിരുന്നു. ബഷീർ ഇല്ലാത്തതിനാൽ സാധനം വാങ്ങാൻ ഞാനും മഷൂറയും കൂടിയാണ് പോയത്. പൊരിവെയിലത്ത് ഒരു ആശ്വാസം എന്ന രീതിയിലാണ് ജാക്കറ്റിട്ടത്. എന്നാലും പോയി തിരികെ വരുമ്പോഴേക്കും മുഖം ഡള്ളാകും. എന്റെ സ്കിൻ വളരെ സെൻസിറ്റീവാണ്. എന്റെയും മഷൂറയുടേയും സ്കിന്നുകൾ വളരെ വ്യത്യസ്തമാണ്. അതിനാൽ വെയിലത്ത് നടന്നാലും അവ‌ളുടെ ചർമ്മത്തിന് അധികം പ്രശ്നങ്ങൾ സംഭവിക്കാറില്ല. വോട്ട് ചെയ്യാനും ബീഫ് മേടിക്കാനും പോയി വന്ന ദിവസം ഞാൻ ഡാർക്ക് ആയതുപോലെ തന്നെ മഷുവും ഡാർക്കായിരുന്നു. പക്ഷെ ഒരു ഫേസ്പാക്ക് ഇട്ടപ്പോഴേക്കും പഴയ നിറം അവൾക്ക് തിരിച്ച് കിട്ടി.

എന്റെ സ്കിൻ തന്നെയാണ് മോള് സുനുവിനും. ഉപ്പുകാറ്റ് ഏറ്റാലും എന്റെ സ്കിൻ ‍ഡാർക്കാകും, അലർജി വരും. ജനാലയിൽ നിന്നുള്ള റിഫ്ലക്ഷൻ അടിച്ചാൽ പോലും ഡാമേജാകുന്ന സ്കിന്നാണ് മോളുടേത്. ബഷി ഇല്ലാത്തതു കൊണ്ടാണ് ഈ കൊല്ലത്തെ എല്ലാ വെയിലും കൊള്ളേണ്ടി വന്നത്. ഈ പ്രാവശ്യത്തെ വെയിലിന് ഭയങ്കര ചൂടാണ്. എല്ലാവർക്കും അത് അനുഭവപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ഞാൻ നന്നായി വിയർക്കും. അതുകൊണ്ട് തന്നെ പണിയെല്ലാം തീർത്ത ശേഷമാണ് കുളിക്കാറുള്ളത്. സ്കിൻ അലർജി മാത്രമല്ല ഫുഡ് അലർജിയും എനിക്കുണ്ട്. എന്റെ അപ്പനും അമ്മയ്ക്കും ഇതെല്ലാമുണ്ട്. അതാണ് എനിക്ക് കിട്ടിയത്. സുനുവിനും എനിക്കുള്ള അലർജിയും എല്ലാമുണ്ട്'', എന്ന് മഷൂറ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming