വിവാഹമോചനത്തിന് ശേഷം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സന്തോഷത്തോടെയാണ് താൻ ജീവിക്കുന്നതെന്ന് നടി വരദ. ജീവിതത്തിലെ ഏത് സാഹചര്യങ്ങളെയും സങ്കടങ്ങളെയും പെട്ടന്ന് തരണം ചെയ്യാൻ തനിക്ക് സാധിക്കാറുണ്ടെന്നും താരം 

സിനിമയിലൂടെ അഭിനയം ആരംഭിച്ച് സീരിയൽ രംഗത്തു സജീവമായ നടിയാണ് വരദ. മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നടൻ ജിഷിൻ മോഹനായിരുന്നു വരദയുടെ ഭർത്താവ്. ഇരുവരും വിവാഹമോചിതരാകുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനു ശേഷം കരിയറിന് പ്രാധാന്യം നൽകിയാണ് വരദ മുന്നോട്ട് പോകുന്നത്. താനിപ്പോൾ‌ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പറയുകയാണ് വരദയിപ്പോൾ. ജീവിതത്തിലെ ഏതു സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാൻ കഴിയുന്നയാളാണ് താനെന്നും എല്ലാ മനുഷ്യരെയും പോലെ സങ്കടം വരുമെങ്കിലും പെട്ടന്ന് അതിൽ നിന്നും പുറത്ത് വരുമെന്നും വരദ പറയുന്നു.

''ഞാൻ വളരെ ഹാപ്പിയായിട്ടാണ് ഇപ്പോൾ പോകുന്നത്. അടിസ്ഥാനപരമായി ഞാൻ വളരെ ഹാപ്പി പേഴ്സണാണ്. അത് ഇപ്പോൾ എന്നല്ല, ഇപ്പോഴും അപ്പോഴും എല്ലാം. ഏത് സമയത്തും ഹാപ്പിയായിരിക്കാനാണ് ഞാൻ നോക്കുന്നത്. സങ്കടം വരാറേയില്ലേ എന്ന് ചോദിച്ചാൽ, മനുഷ്യനല്ലേ സങ്കടമൊക്കെ ഉണ്ടാവും. ആ സമയത്ത് സങ്കടം വന്നാൽ സങ്കടപ്പെടും, അത് കഴി‍ഞ്ഞാൽ വളരെ പെട്ടന്ന് അതിൽ നിന്ന് പുറത്തു കടക്കാനും എനിക്ക് സാധിക്കാറുണ്ട്. ഏതൊരു സിറ്റുവേഷനും എനിക്ക് പെട്ടന്ന് ഹാന്റിൽ ചെയ്യാൻ പറ്റാറുണ്ട്. കുറേ കാലം വിഷമിച്ചു തന്നെ ഇരിക്കില്ല'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വരദ പറഞ്ഞു.

2006 ൽ പുറത്തിറങ്ങിയ വാസ്‍തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ നടിയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലായിരുന്നു. സീരിയലുകളിലൂടെയാണ് വരദ കൂടുതൽ പ്രശസ്തയായത്. എമിമോൾ എന്നാണ് വരദയുടെ യഥാർത്ഥപേര്. തൃശൂർ ആണ് സ്വദേശം. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് നിർദേശിച്ചത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming