'ജിഷിനെ ആദ്യം ഇഷ്ടമല്ലായിരുന്നു'; ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ച് അമേയ
പ്രണയദിനത്തിലാണ് തങ്ങൾ പരസ്പരം 'യെസ്' പറഞ്ഞെന്ന സന്തോഷവാർത്ത ഇവർ ആരാധകരോട് പങ്കുവെച്ചത്

തങ്ങൾ എൻഗേജ്ഡ് ആയെന്ന് ഒദ്യോഗികമായി അറിയിച്ചതിനു പിന്നാലെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ച് മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും അമേയയും. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. പ്രണയദിനത്തിലാണ് തങ്ങൾ പരസ്പരം 'യെസ്' പറഞ്ഞെന്ന സന്തോഷവാർത്ത ഇവർ ആരാധകരോട് പങ്കുവെച്ചത്.
''എനിക്ക് ജിഷിൻ ചേട്ടനെ ആദ്യം ഇഷ്ടമല്ലായിരുന്നു. കേട്ടറിവുകൾ വെച്ച് ഒരുപാട് ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ ചേട്ടൻ തന്നെ പറഞ്ഞു താൻ അങ്ങനെ തന്നെ ആണെന്ന്. അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍
ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നു പറഞ്ഞു. അതൊരു പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കണ്ടത്. തുറന്ന സംസാരത്തിലൂടെ മാത്രമേ ആളെ മനസിലാക്കാന്‍ പറ്റുകയുള്ളൂ. ആളുടെ നെഗറ്റീവ് സൈഡ് എനിക്ക് ആദ്യം മനസിലായി. പിന്നെയാണ് പോസിറ്റീവ് സൈഡ് മനസിലാക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് എന്താണോ ചെയ്യുന്നത്, അതേ ഞാനും ചെയ്തുള്ളൂ. അദ്ദേഹത്തെ എങ്ങനെ മാറ്റിയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഞാനൊരു മാറ്റവും വരുത്തിയില്ല. അദ്ദേഹത്തിനുള്ള പോസിറ്റീവ് കാണിച്ചു കൊടുക്കുകയേ ചെയ്തുള്ളു'', അമേയ അഭിമുഖത്തിൽ പറഞ്ഞു. ജിഷിൻ എന്ന വ്യക്തിയെ മനസിലാക്കാൻ വളരെ പ്രയാസമാണെന്നും മനസിലാക്കിയാൽ ആൾ ഓകെ ആണെന്നും അമേയ കൂട്ടിച്ചേർത്തു.
തങ്ങളുടെ റിലേഷന്‍ എന്താണെന്ന് ആദ്യമൊന്നും വ്യക്തമല്ലായിരുന്നു എന്നും എല്ലാ കാര്യങ്ങളും സംസാരിച്ച് പരസ്പരം മനസിലാക്കി കൂടെ നില്‍ക്കാം എന്ന് തോന്നിയതിനുശേഷമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾക്കിടയിൽ സൗഹൃദത്തിനും അപ്പുറമുള്ള ബന്ധമാണെന്നും അത് പ്രണയം അല്ലെന്നുമാണ് ജിഷിനും അമേയയും മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്.
ALSO READ : വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം
