സൈബർ ആക്രമണങ്ങൾക്കെതിരെ കേസെടുക്കാൻ പോലീസ് വിമുഖത കാണിക്കുന്നുവെന്ന് സ്വന്തം അനുഭവം പങ്കുവെച്ച് ദിയ സന പറഞ്ഞു.
നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസ് അന്‍സിബയെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ ദിയ സന. സ്വന്തം അനുഭവം പങ്കുവെച്ചാണ് ദിയ സനയുടെ പ്രതികരണം.
''പ്രിയപ്പെട്ട അൻസിബ, വ്യക്തി വിരോധം തീർക്കാൻ ഈ അടുത്ത സമയത്ത് എനിക്കെതിരെ ഗുരുതരമായ എംഡിഎംഎ ഉപയോഗിച്ചു കൊടുത്തു എന്നും എന്റെ ജീവിത ചരിത്രം വരെ സൈബർ കൊട്ടേഷൻ ആക്കി വെർബൽ റേപ്പ് വരെ നടത്തിയവർക്കെതിരെ നടപടി എടുക്കാൻ 2 ആഴ്ച പോലീസ്റ്റെഷൻ കയറി ഇറങ്ങി. എനിക്കെതിരെ ചെയ്ത വീഡിയോകൾ റിമൂവ് ചെയ്യിക്കുകയും ഞാൻ തന്നെ കോടതി മുഖാന്തരം ഡിഫർമേഷൻ കൊടുക്കുകയും ചെയ്തു. അതോടൊപ്പം എന്റെ നിരപരാധിത്തവും നാണക്കേടും എല്ലാം സഹിച്ച് പ്രൂഫ് സഹിതം പ്രൂവ് ചെയ്യുകയും ചെയ്തു. ഇതാണ് ആകെ ചെയ്യാൻ പറ്റിയത്..
സോഷ്യൽ മീഡിയ വഴി എന്ത് തോന്നിവാസവും വിളിച്ചു പറയാൻ എല്ലാവർക്കും ലൈസൻസ് കൊടുത്തിരിക്കുകയാണ്. അത്കൊണ്ട് ആരെയും സോഷ്യൽ മീഡിയ വഴി കൊല്ലും. നിങ്ങൾക്ക് എന്നല്ല കേരളത്തിലെ സൈബർ ഇടത് വ്യക്തിഹത്യ, സ്ത്രീത്വത്വത്തെ അവഹേളിക്കൽ വെർബൽ റേപ്പിങ് ഇതിനൊന്നും കേസെടുക്കാൻ വകുപ്പില്ല എന്നാണ് പോലീസ് പറയുന്നത്. നേരിട്ടുള്ള കാര്യമാണെങ്കിൽ മാത്രമേ അവർ കേസെടുക്കുകയുള്ളൂ. എന്റെ കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ എടുത്തത് ഭീഷണിപ്പെടുത്തിയതിനാണ്.
നിങ്ങളുടെ പോരാട്ടം തുടരട്ടെ.. അൻസിബക്ക് നീതി കിട്ടിയാൽ സൈബർ കേസുകൾക്കെല്ലാം നീതി കിട്ടും.. ഈ പോരാട്ടം തുടങ്ങി വെച്ചിടത്തു തന്നെയാണ് ഇന്നും നിൽക്കുന്നത്. എത്രയോ സ്ത്രീകൾ ബുള്ളിയിങ് കാരണം ആത്മഹത്യ വരെ ചെയ്തിരിക്കുന്നു.. ഒന്നും പുറത്തു വരില്ല'', ദിയ സന ഫെയ്സ്ബുക്കിൽ കുറിച്ചു.



