അമ്മ സൗഹൃദപരമാണെങ്കിലും, ചിലപ്പോൾ പക്വതയില്ലാത്തതുപോലെ സംസാരിക്കാറുണ്ടെന്ന് നിഷ സാരംഗിന്‍റെ മകൾ. എന്നാൽ, കുടുംബം പോറ്റാൻ അധ്വാനിക്കുന്ന തനിക്ക് പക്വതയുണ്ടെന്നും, മക്കളുടെ അഭിപ്രായങ്ങൾ കേട്ടില്ലെന്ന് നടിക്കുന്നതാണ് തന്റെ യഥാർത്ഥ പക്വതയെന്നും നിഷ.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി നിഷ സാരംഗ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. 1999 തൊട്ട് അഭിനയ രംഗത്ത് താരം സജീവമാണ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷയുടെ ജീവിതത്തിലെ വഴിത്തിരിവായത്. ചില വിവാദങ്ങളെത്തുടർന്ന് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ ഇപ്പോൾ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ നിഷ സാരംഗിനെക്കുറിച്ച് നടിയുടെ മകൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.

''ഉപ്പും മുളകും സീരിയലിലെ നീലുവിനെ പോലെയൊക്കെയാണ് അമ്മ ചിലപ്പോഴൊക്കെ. അതുപോലെ മണ്ടത്തരങ്ങള്‍ പറയും, ഒച്ചയെടുത്ത് സംസാരിക്കുകയുമൊക്കെ ചെയ്യും. പക്ഷേ അത്രയും സ്ട്രിക്ട് അല്ല. ഞങ്ങളോടൊപ്പം വളരെ ഫ്രണ്ട്‌ലിയായിട്ടാണ് സംസാരിക്കുന്നത്. ഒരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പറയുമ്പോഴും ഒരു പക്വത കുറവ് ഫീല്‍ ചെയ്യാറുണ്ട്. ഞങ്ങളുടെ അത്രയും എത്താറില്ല. പക്ഷേ എന്തൊക്കെ പറഞ്ഞാലും അമ്മയാണ് ബെസ്റ്റ്'', എന്നാണ് നിഷയുടെ മകൾ വീഡിയോയിൽ പറയുന്നത്

ഇവരൊക്കെ എന്തൊക്കെ പറഞ്ഞാലും താനത് തിരുത്താന്‍ പോകാറില്ല എന്ന് നിഷ സാരംഗ് പറയുന്നു. ''എനിക്കറിയാമല്ലോ എനിക്കെത്രത്തോളം ബോധവും പക്വതയും ഉണ്ട് എന്ന്. ഇവരെ പഠിപ്പിക്കുന്നതും, കാര്യങ്ങള്‍ നോക്കുന്നതും, അധ്വാനിച്ച് കാശ് കൊണ്ടുവരുന്നതും, ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും എല്ലാം ഞാനല്ലേ. അപ്പോള്‍ എനിക്ക് ബോധവും പക്വതയും ഇല്ല എന്ന് അവര്‍ പറഞ്ഞാല്‍ ഞാന്‍ അത് കേട്ടില്ല എന്ന് നടിക്കും. അതാണ് എന്റെ പക്വത'', എന്നായിരുന്നു നിഷയുടെ മറുപടി. ഭര്‍ത്താവ് നേരത്തെ മരിച്ച നിഷക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. മൂത്ത മകളുടെ കല്യാണം കഴിഞ്ഞ് അതിലൊരു കൊച്ചുമകനുമുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming