"ബേബിയെ എല്ലാവരും മാറി മാറി എടുക്കും. കുറേ പേരുണ്ടല്ലോ"
സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടെ ഡെലിവെറി. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഓമിയെക്കുറിച്ചും ഓമിയെ കൂടുതൽ ഓമനിക്കുന്നത് ആരാണ് എന്ന ചോദ്യത്തിനുമൊക്കെ മറുപടി പറയുകയാണ് ദിയയുടെ സഹോദരി ഇഷാനി. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
''ബേബിയെ എല്ലാവരും മാറി മാറി എടുക്കും. കുറേ പേരുണ്ടല്ലോ. അഹാനയാണ് കൂടുതലും എടുത്തുകൊണ്ട് നടക്കുന്നത്. നമ്മൾ പിറകേ നടന്ന് താ, താ എന്ന് ചോദിക്കുമ്പോൾ നമ്മുടെ കയ്യിൽ തരും. അല്ലെങ്കിൽ തരില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ് എടുക്കാൻ. പക്ഷേ, അഹാനയില്ലാത്ത സമയം നോക്കിയാണ് ഞങ്ങൾ മാക്സിമം എടുക്കുന്നത്. അഹാന ഉള്ളപ്പോൾ എപ്പോഴും ബേബിയുടെ കൂടെത്തന്നെ ആയിരിക്കും'', ഇഷാനി പറഞ്ഞു.
സഹോദരിമാരിൽ ആരാണ് ഓമിയെ ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നത് എന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുപോലെ അവനെ എടുക്കാനും കളിപ്പിക്കാനും കൂടെയിരിക്കാനുമൊക്കെ ഇഷ്ടമാണെന്നായിരുന്നു ദിയ മുൻപ് മറുപടി പറഞ്ഞത്. ''അമ്മുവിനായാലും (അഹാന) ഇഷാനിക്കായാലും ഹൻസികയ്ക്കായാലും ഓമിയെ എടുക്കാനും അവന്റെ കൂടെ ഇരിക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. ഞാൻ ഒന്ന് എടുത്തോട്ടെ എന്ന് എല്ലാവരും വന്ന് ചോദിക്കും. കൂടുതൽ കെയർ ചെയ്യുന്നത് ചിലപ്പോൾ അമ്മു ആരിക്കും. കാരണം അമ്മു എന്നേക്കാൾ മൂത്തതാണല്ലോ, അതിന്റെ പക്വതയുമുണ്ട്. അവനെ കുളിപ്പിക്കുന്നതു കാണണം, അവന്റെ ഫോട്ടോ എടുക്കണം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയും. ബാക്കി രണ്ടു പേർക്കും കെയറിങ്ങിനേക്കാൾ എക്സൈറ്റ്മെന്റ് ആണ്. അവർ എന്നെക്കാൾ ഇളയതായതു കൊണ്ടായിരിക്കും'', എന്നും ദിയ പറഞ്ഞിരുന്നു.

