ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

താൻ ഗർഭിണി അല്ലെന്ന് എങ്ങനെയെങ്കിലും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഇഷിത. എന്നാൽ വീട്ടിൽ എല്ലാവരും ഇഷിത ഗർഭിണി ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

 ഇഷിതയും മഹേഷും ആകെ ടെൻഷനടിച്ചിരിക്കുകയാണ്. താൻ ഗർഭിണി അല്ലെന്ന് അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് ആലോചിക്കുകയാണ് ഇഷിത . എന്തായാലും ഡോക്ടറെ ഇങ്ങോട്ട് വിളിച്ച് വരുത്താമെന്നും ടെസ്റ്റ് നടത്തി ഗർഭിണി അല്ലെന്ന് പറയിപ്പിക്കാമെന്നും അവർ തീരുമാനിച്ചു. അതിനിടയിൽ മകളെ കാണാൻ ഫ്രൂട്സുമായി എത്തിയിരിക്കുകയാണ് പ്രിയാമണി . ഒരു പാത്രം നിറയെ ഫ്രൂട്സ് . അത് കണ്ടപ്പോഴേ ഇഷിതയുടെ കിളി പോയി. പ്രിയാമണിയാവട്ടെ മകളോട് ഇതെല്ലാം കഴിക്കെന്നും പറഞ് നിർബന്ധിച്ചുകൊണ്ടേ ഇരുന്നു. അതിനിടയിൽ സ്വപ്നവല്ലിയും വന്നു. ഇഷിതയ്ക്ക് ഇനി ഇത് വേണ്ടെങ്കിൽ മധുരമുള്ളതോ, വേറെ പുളിയുള്ളതോ എന്ത് വേണമെങ്കിലും എത്തിക്കാമെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു . എന്തിനേറെ ...മഹേഷിന് എന്ത് കുട്ടിയാണെന്ന് പോലും അവിടെ ചർച്ച തുടങ്ങി . മഹേഷും ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടർ വരാൻ വേണ്ടിയാണ് അവർ ഇരുവരും കാത്തിരുന്നത്. 

ഡോക്ടർ വന്നതും ഇഷിത കാര്യങ്ങളെല്ലാം ഡോക്ടറോട് പറഞ്ഞു . അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം ഡോക്ടർക്ക് പിടി കിട്ടിയത്. ഇനിയിപ്പോ എന്ത് ചെയ്യുമെന്നാണ് ഡോക്ടർ . എന്തായാലും ടെസ്റ്റ് ചെയ്‌തെന്നും ഗർഭിണി അല്ലെന്നും വീട്ടിൽ പറയാൻ ഇഷിത ആവശ്യപ്പെട്ടു . ഇഷിത പറഞ്ഞ പ്രകാരം ഡോക്ടർ വീട്ടിൽ വിവരം പറഞ്ഞു . ഇഷിത ഗർഭിണിയല്ലെന്ന് കേട്ടതും പ്രിയാമണി കരയാൻ തുടങ്ങി .സ്വപ്നവല്ലിക്കും മഞ്ജിമയ്ക്കും മാഷിനും എല്ലാം വളരെ സങ്കടമായി . അവർക്ക് വിഷമമായെന്ന് ഇഷിതയ്ക്ക് മനസ്സിലായി . എങ്കിലും അൽപ്പം വിഷമത്തോടെ ആണെങ്കിലും സത്യം അവർ അറിയട്ടെ എന്ന് തന്നെയായിരുന്നു ഇഷിതയുടെ തീരുമാനം. അങ്ങനെ തൽക്കാലം സത്യമെല്ലാം വീട്ടിൽ അറിയിച്ച ആശ്വാസത്തിലാണ് ഇഷിതയും മഹേഷും . എന്നാൽ മകളോട് വിഷമിക്കരുതെന്നും ഉടൻ തന്നെ നിനക്ക് കുഞ്ഞുണ്ടാവുമെന്നും പറഞ്ഞ് പ്രിയാമണി ഇഷിതയെ സമാധാനിപ്പിക്കുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.