ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ

ഉറക്കഗുളിക കഴിച്ച് അത്യാസന്ന നിലയിലാണ് മഞ്ജിമ. ഇഷിത ജോലി ചെയ്യുന്ന ആശുപത്രിയിലാണ് മഞ്ജിമയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മകളെ ഓർത്ത് കരയുകയാണ് സ്വപ്നവല്ലി. ഇഷിതയാവട്ടെ മഞ്ജിമയുടെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിലാണ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

ഏറെ മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം മഞ്ജിമ കണ്ണ് തുറന്നിരിക്കുകയാണ്. ആ വിവരം ഡോക്ടർ സ്വപ്നവല്ലിയോട് വന്ന് പറഞ്ഞു. അത് മാത്രമല്ല ഭക്ഷണം പോലും കഴിക്കാതെ മഞ്ജിമയെ പരിപാലിച്ചത് ഡോക്ടർ ഇഷിത ആളാണെന്നും മകളെയും മരുമകളെയും രണ്ട് കണ്ണിൽ കാണുന്നത് തെറ്റാണെന്നും ഇഷിത കാരണമാണ് മകൾ ഇന്ന് ജീവനോടെ ഉള്ളതെന്നും ഡോക്ടർ സ്വപ്നവല്ലിയെ ഓർമിപ്പിച്ചു. മഞ്ജിമയെ കയറി കണ്ട് സംസാരിച്ചപ്പോഴാണ് സത്യത്തിൽ സ്വപ്നവല്ലിയ്ക്ക് സമാധാനമായത്. 

YouTube video player

അതേസമയം ആദിയുടെ സ്കൂളിൽ നിന്ന് മഹേഷിന്റെ വിളി വന്നിട്ടുണ്ട്. ആദി കിരണിന്റെ മൂക്കിടിച്ച് പരത്തിയത് വലിയ വിഷയമായിക്കഴിഞ്ഞിരുന്നു. നാളെ അടിയന്തിര മീറ്റിങ് ഉണ്ടെന്നും ആദിയുടെ ടി സി ചിലപ്പോൾ തന്ന് വിടേണ്ടിവരുമെന്നും അതുകൊണ്ട് മീറ്റിങ്ങിന് വരണമെന്നും സ്കൂൾ പ്രിൻസിപ്പൽ മഹേഷിനോട് പറഞ്ഞു. മഹേഷ് പറയും മുൻപ് വിവരമറിഞ്ഞ ഇഷിത കിരണിന്റെ അച്ഛനോട് സംസാരിച്ചിട്ടുണ്ടെന്നും നമുക്ക് നോക്കാമെന്നും പറഞ്ഞ് മഹേഷിനെ ആശ്വസിപ്പിച്ചു. 

എന്നാൽ ആദിയെ ഒരു തെരുവ് ഗുണ്ട ആക്കാനാണ് ആകാശിന്റെ ശ്രമം. മാത്രമല്ല പ്രിൻസിപ്പൽ പറഞ്ഞതൊന്നും കാര്യമാക്കേണ്ടെന്നും അതൊക്കെ പരിഹരിക്കണമെന്നും ആകാശ് ആദിയോട് പറഞ്ഞു. എന്നാൽ ആദി ചെയ്ത തെറ്റിന് താൻ മാപ്പ് പറയാൻ തയ്യാറാണെന്നും സ്കൂളിൽ വിടുന്നത് പഠിക്കാനാണ്, അല്ലാതെ ഗുണ്ടായിസത്തിനല്ല എന്നുമാണ് രചന ആദിയോട് പറഞ്ഞത്. എന്തായാലും മീറ്റിങ്ങിനായി സ്കൂളിലെത്തിയ ആദിയെയും രചനയെയും ആകാശിനെയും കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. കഥയിൽ ഇനി എന്ത് ട്വിസ്റ്റ് ആണ് സംഭവിക്കുന്നതെന്നറിയാൻ നമുക്ക് കാത്തിരിക്കാം.സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.