ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിതാ കാര്യമായി സംശയിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

തനിക്ക് ഒരിടത്ത് ഒരു പൂജ ഉണ്ടെന്നും അതിനായി ഉടനെ പോകേണ്ടതുണ്ടെന്നും കൈലാസ് മഞ്ജിമയോടും അമ്മയോടും പറയുന്നു. എന്നാൽ ആരാണ് ഇത്ര പെട്ടന്ന് പൂജയ്ക്ക് വിളിപ്പിച്ചതെന്ന് അമ്മ കൈലാസിനോട് ചോദിച്ചു. തനിക്ക് വെളിപാട് ഉണ്ടായത് പളനിയിൽ നിന്നല്ലേ, അപ്പോൾ മുരുകൻ തന്നെ ആയിരിക്കും ഇതെല്ലാം ചെയ്യിപ്പിക്കുന്നതെന്ന് കൈലാസ് തട്ടിവിട്ടു. പളനി എന്നും മുരുകൻ എന്നും കേട്ടതോടെ സ്വപ്നവല്ലി കൈലാസിന്റെ ഡയലോഗിൽ തലയും കുത്തി വീണു. അങ്ങനെ പൂജക്കാണെന്നും പറഞ്ഞ് കൈലാസ് വീട്ടിൽ നിന്നിറങ്ങി.

YouTube video player

പക്ഷെ കൈലാസ് പോയത് എങ്ങോട്ടാണെന്ന് അറിയേണ്ടേ ? നേരെ ആകാശിനടുത്തേയ്ക്ക്. ഈ കാഷായ വേഷവും തന്ത്രവുമെല്ലാം ആകാശിന്റേതായിരുന്നു. കൈലാസിനെ ജാമ്യത്തിൽ ഇറക്കിയതും ആകാശ് തന്നെ. ലക്‌ഷ്യം മഹേഷിന്റെ തോൽവി മാത്രം. ബിസിനസ്സിൽ ആകാശിന്‌ എന്ത് ചെയ്തിട്ടാണെങ്കിലും വേണ്ടില്ല മഹേഷിനെ തോൽപിക്കണം. അതിനാണ് പണമൊന്നും നോക്കാതെ അവൻ കൈലാസിനെ വിലക്കെടുത്ത്. ആകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ആകാശിന്റെ വളർത്തുനായ. എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരാൾ. മഹേഷിന്റെ വിവരങ്ങൾ രഹസ്യമായി ചോർത്തി തരാൻ കഴിയുന്ന ഒരാൾ. അതാണ് ആകാശിന്‌ കൈലാസ്.

ആകാശ് പറഞ്ഞ പ്രകാരം എല്ലാ ചെയ്യാമെന്ന ഉറപ്പ് കൊടുത്ത് വീട്ടിലെത്തിയ കൈലാസിനെ നല്ല മദ്യത്തിന്റെ മണം ഉണ്ടായിരുന്നു. ഒറ്റ ശ്വാസത്തിൽ നിന്ന് തന്നെ ഇഷിതയ്ക്ക് അത് മനസ്സിലായി. പൂജകളൊക്കെ ഗംഭീരമായി നടക്കുന്നില്ലേ എന്ന് പുച്ഛിച്ച് ഇഷിത അകത്തേയ്ക്ക് കയറിപ്പോയി . എന്നാൽ സ്വന്തം ഭർത്താവിന്റെ ഈ പോക്ക് മോശമാണെന്ന് മഞ്ജിമയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അന്ധമായി കൈലാസിനെ ഇപ്പോഴും വിശ്വസിക്കുകയാണ് മഞ്ജിമ. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.