ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിത കാര്യമായി സംശയിക്കുന്നു. അതേസമയം അനുഗ്രഹയുടെയും വിനോദിന്റെയും വിവാഹനിശ്ചയം എങ്ങനെയെങ്കിലും മുടക്കാനുള്ള ശ്രമത്തിലാണ് കൈലാസ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

വിനോദിന്റെയും സുചിത്രയുടെയും കാര്യം ഇഷിത മഹേഷിനോട് പറഞ്ഞെങ്കിലും വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറാൻ മഹേഷ് ഒരുക്കമായിരുന്നില്ല. ഈ കല്യാണം നടക്കുന്നതോടെ അരുന്ധതി മാഡവും കേരളാചാപ്റ്ററും തന്റെ കയ്യിലാവും എന്ന് മഹേഷ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. വിനോദിന് വേണമെങ്കിൽ വിവാഹം വേണ്ടെന്ന് ആദ്യമേ പറയാമായിരുന്നു എന്നും അത് പറയാതെ ഇപ്പോൾ നിശ്ചയം മാറ്റിവെക്കണമെന്ന് പറഞ്ഞാൽ നടക്കില്ലെന്നും മഹേഷ് ഇഷിതയോട് പറഞ്ഞു. ഇഷിത ഇവിടെ നിസ്സഹായ ആണ്. എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല.

YouTube video player

അതേസമയം സുചിത്രയുടെ കാര്യവും കഷ്ടത്തിലാണ്. അനുഗ്രഹയ്ക്ക് വിനോദിനോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ കൂടെ പോയത് പോലും അവളാണ്. എന്നാൽ വിനോദിനെ കാണാതെ അവൾ മാറി നിന്നു. ഇഷിത സുചിയെ സമാധാനപ്പെടുത്തി. തനിക്ക് വിഷമമില്ലെന്നും എല്ലാം ഉള്ളിലൊതുക്കുകയാണെന്നും അവൾ ഇഷിതയോട് പറഞ്ഞു. അതേസമയം കല്യാണം മുടക്കാനുള്ള വഴി ആകാശുമായി ആലോചിക്കുകയാണ് കൈലാസ്.എന്തെങ്കിലും വഴി ഉണ്ടാകുമെന്നും നീ കാര്യമായി ശ്രമിക്കണമെന്നും ആകാശ് കൈലാസിനെ ഉപദേശിച്ചു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.