ഒരു ചെറിയ സർജറിക്ക് ശേഷം അനസ്‌തേഷ്യയുടെ മയക്കത്തിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

സോഷ്യൽ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് ലക്ഷ്‍മി മേനോനും മിഥുൻ രമേശും. ഇവർ ഒരുമിച്ചുള്ള വീഡിയോകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവർ മിക്കപ്പോഴും കോണ്ടെന്റ് ആക്കാറുള്ളത്. ഇവരുടെ മകൾ തൻവിയും ഇടയ്ക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ, മിഥുനേക്കാൾ സജീവമാണ് ലക്ഷ്മി. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഒരു വീഡിയോയാണ് ലക്ഷ്മി ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

തനിക്ക് എന്തു പറ്റിയതാണെന്ന് പറയുന്നില്ലെങ്കിലും ഇതൊരു മൈനർ സർജറി ആയിരുന്നെന്നും താൻ സുഖം പ്രാപിച്ചു വരികയാണെന്നും ലക്ഷ്മി കമന്റ് ബോക്സിൽ എഴുതിയിട്ടുണ്ട്. അനസ്‌തേഷ്യയുടെ മയക്കത്തില്‍ താന്‍ മാഫിയയുടേയും ഡോണിന്റേയും ലോകത്തായിരുന്നുവെന്നും കാര്‍ ക്രാഷായാന്നുമൊക്കെ ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ലക്ഷ്മിയോട് സംസാരിക്കുന്ന മിഥുന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

''അനസ്‌തേഷ്യയില്‍ നിന്നും റിക്കവര്‍ ആയി. പക്ഷെ അധോലോകം വിട്ടൊരു കളിയില്ല. സിറാജിക്കയ്ക്ക് വലിയ നന്ദി. ഡോ. അനീഷ, റസീന, അര്‍ച്ചന, ശ്രുതി, ഐറിന്‍. എന്റെ ആശുപത്രിവാസകാലത്ത് എന്നെ പരിചരിച്ച, എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയ, സുരക്ഷിതയാക്കിയ, വീണ്ടും ആരോഗ്യവതിയാക്കിയ എല്ലാവര്‍ക്കും നന്ദി. ഇവിടെയുള്ള സമയമത്രയും നിങ്ങള്‍ നല്‍കിയ കരുതലിനും കനിവിനും ക്ഷമയ്ക്കും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ റിക്കവറിയുടെ ഭാഗമായ എല്ലാ സ്റ്റാഫിനും നന്ദി പറയുന്നു. അബദ്ധത്തില്‍ ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ആരെല്ലാമാണെന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളോരോരുത്തരോടും എനിക്കുള്ള സ്നേഹവും കടപ്പാടും എത്രത്തോളമുണ്ടെന്ന് നിങ്ങൾക്കറിയാമെന്നും കരുതുന്നു. എന്നെ പരിചരിച്ചതിനും വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയതിനും നന്ദി. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും'', എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming