മിനിസ്ക്രീൻ താരങ്ങളും സഹോദരിമാരുമായ മൃദുല വിജയും പാർവതി വിജയും ചേർന്ന് പുതിയ സംരംഭം ആരംഭിച്ചു. 'സിസ്' (SIS- Strong Independent Stylish) എന്ന് പേരിട്ടിരിക്കുന്ന ഇത് ഒരു ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമാണ്.

പുതിയ സംരംഭം തുടങ്ങിയ സന്തോഷം പങ്കുവെച്ച് മിനിസ്ക്രീൻ താരങ്ങളും സഹോദരിമാരുമായ മൃദുല വിജയ്‍യും പാർവതി വിജയ്‍യും. ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമാണ് ഇരുവരും ചേർന്ന് ആരംഭിച്ചിരിക്കുന്നത്. 'സിസ്' (SIS- Strong Independent Stylish) എന്നാണ് ബ്രാൻഡിന്റെ പേര്. വസ്ത്രങ്ങൾ പർച്ചേസ് ചെയ്യാൻ പോകുന്നതിന്റെ വീഡിയോ ഇരുവരും കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നുമുണ്ടായിരുന്നു. ഒരുപാടു നാളത്തെ സ്വപ്നമായിരുന്നു ഇതെന്നും ഒരുപാട് കഷ്ടപ്പെട്ട് ദൂരസ്ഥലങ്ങളിൽ പോയാണ് സാരികൾ പർച്ചേസ് ചെയ്തതെന്നും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. ഈ അധ്വാനത്തിനെല്ലാം ഫലമുണ്ടാകും എന്നായിരുന്നു പാർവതിയുടെ പ്രതികരണം.

View post on Instagram

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ

ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മൃദുല വിജയ്. സീരിയല്‍ താരം യുവ കൃഷ്‍ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. കുഞ്ഞ് പിറന്നതോടെ മൃദുല അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിൽ ഇഷിത എന്ന കഥാപാത്രത്തെയാണ് മൃദുല ഇപ്പോൾ അവതരിപ്പിക്കുന്നത്. മകളുടെ കുട്ടിക്കുറുമ്പുകളും വിശേഷങ്ങളുമെല്ലാം യുവയും മൃദുലയും പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

View post on Instagram

പാര്‍വ്വതി വിജയ്‍യെയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. കുടുംബ വിളക്കിലെ ശീതളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയുടെ പ്രണയവും വിവാഹവും വിവാഹമോചന വാർത്തകയുമെല്ലാം പ്രേക്ഷകർ ഇതിനകം അറിഞ്ഞതാണ്. വിവാഹശേഷം കുറച്ചു നാൾ അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയിരുന്നെങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയും പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെയും താരം തന്റെയും മകളുടെയും വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.