ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
തന്റെ അമ്മയും ഭാര്യയും ഒന്നിച്ചെന്ന കാര്യം തിരിച്ചറിഞ്ഞിരിക്കുകയാണ് ആദർശ് . അവർ ഇരുവരും അക്കാര്യം തന്നോട് പറയാത്തതിൽ ആദർശിന് നല്ല അമർഷമുണ്ട് . എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ് ആദർശ് . അതുകൊണ്ട് തന്നെ നയനയോട് തൽക്കാലം ഇനി മിണ്ടുന്നില്ലെന്ന് അവന് തീരുമാനിച്ചിട്ടുണ്ട്.നോക്കാം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ആദർശ് തന്നെ വിളിക്കാത്തതിന്റെ നിരാശയിലാണ് നയന. അതുകൊണ്ട് തന്നെ അവൾക് കിടന്നിട്ട് ഉറക്കം വരുന്നില്ല. ആദർശിനെ വിളിച്ചു നോക്കിയെങ്കിലും അവൻ ഫോണെടുത്തില്ല. ദേവയാനിയും വീട്ടിൽ ഉറക്കമില്ലാതെ നടക്കുകയാണ്. തനിയ്ക്ക് ഉറക്കമില്ലെന്ന കാര്യം പറഞ്ഞ് നയനയെ വിളിക്കാൻ പോകേണ്ടെന്ന് ആദർശ് അമ്മയോട് കട്ടായം പറഞ്ഞിരിക്കുകയാണ്. അവന് ചില സംശയങ്ങളുണ്ടോ എന്ന് അമ്മയ്ക്കും ചിന്തയില്ലാതില്ല. ദേവയാനി എന്തായാലും നയനയോട് സമാധാനമായിരിക്കാനും നാളെ അങ്ങോട്ട് വരാമെന്നും പറഞ്ഞ് ഫോൺ വെക്കുന്നു.
അതേസമയം അനിയും ഉറക്കമില്ലാതെ നടക്കുകയാണ്. കാര്യം മറ്റൊന്നുമല്ല , നന്ദു ഫോണെടുക്കുന്നില്ല . അത് തന്നെ . അവൾ എങ്ങനെ ഫോണെടുക്കാനാ ....വീട്ടുകാർ എല്ലാവരും അവളോട് കർശനമായി പറഞ്ഞിരിക്കുകയല്ലേ ഫോണെടുക്കരുതെന്നും മെസേജുകൾക്ക് റിപ്ലൈ കൊടുക്കരുതെന്നും....നന്ദുവിന് സത്യത്തിൽ നല്ല വിഷമമുണ്ട്. പക്ഷേ അവൾ നിസ്സഹായ ആണ്. പിറ്റേന്ന് രാവിലെ നയനയോട് ഉറക്കമില്ലാതെ വിഷമിച്ചിരുന്നതിനെ പറ്റി നന്ദു ചോദിച്ചെങ്കിലും സാരമില്ലെന്നും ശെരിയാവും എന്നുമാണ് നയന മറുപടി പറഞ്ഞത്. പക്ഷേ ആദർശ് എന്തുകൊണ്ടാണ് വിഷു കൈ നീട്ടം തരാൻ പോലും വീട്ടിലേയ്ക്ക് വരാതിരുന്നത് എന്നും എന്താണ് പെട്ടന്നുള്ള ഈ സ്വഭാവ മാറ്റത്തിന് കാരണമെന്നും അവൾക്ക് മനസ്സിലായിട്ടില്ല. ഇനി ഒരുപക്ഷെ അമ്മയും ഭാര്യയും ഒന്നിച്ചത് ആദർശേട്ടൻ അറിഞ്ഞോ, അത് നിങ്ങൾ പറയാത്തതിന്റെ ദേഷ്യമാകുമോ എന്ന സംശയം നന്ദു പ്രകടിപ്പിച്ചെങ്കിലും അതൊന്നുമാവില്ല എന്നാണ് നയന പറഞ്ഞ മറുപടി.

അതേസമയം കനകയും ഗോവിന്ദനും നന്ദു ട്രൈനിങ്ങിന് പോകുന്ന വിഷമത്തിലാണ് . വീട്ടിൽ നിന്ന് അവൾ മാറി നിൽക്കുന്ന വിഷമം ഉണ്ടെങ്കിലും അനിയുടെ പ്രശ്നത്തിന് ഇതൊരു പരിഹാരം ആവും എന്നാണ് രണ്ടുപേരുടെയും നിഗമനം. എന്തായാലും പത്തരമാറ്റിൽ ഇനി കാത്തിരിക്കുന്നത് സംഭവബഹുലമായ കഥകളാണ്. ബാക്കി കഥ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം
