ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

ചന്ദുമോളെ അനാമിക അടിച്ചത് ചോദ്യം ചെയ്യുകയാണ് നയന. മോളോട് അനാവശ്യമായി ദേഷ്യപ്പെടുകയോ അവളെ അടിക്കുകയോ ചെയ്‌താൽ നിന്റെ എല്ലാ രഹസ്യവും അനന്തപുരിയിൽ പാട്ടാകുമെന്നും അതോടെ നീ ഈ വീടിന് പുറത്താകുമെന്നും നയന അനാമികയ്ക്ക് വാണിംഗ് കൊടുത്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

അനാമിക ചന്ദുമോളെ അനാവശ്യമായി തല്ലിയ കാര്യം നയന നേരെ പോയി മുത്തശ്ശനോട് പറഞ്ഞു. അനാമിക അനാവശ്യമായാണ് കുഞ്ഞിനെ തല്ലിയതെന്നും കുഞ്ഞുങ്ങളോട് പോലും അവൾ മനസ്സാക്ഷി കാണിക്കുന്നില്ലെന്നും നയന മുത്തശ്ശനോട് പറഞ്ഞു. ചന്ദുമോളോട് അനാമിക ചെയ്തത് ശെരിയായില്ലെന്നും എന്തായാലും ഇക്കാര്യം ചോദിക്കണമെന്നും മുത്തശ്ശൻ ഉറപ്പിച്ചു. മുത്തശ്ശൻ നേരെ മുത്തശ്ശിയെ കൂട്ടി അനാമികയെ കാണാൻ ചെന്നു. ജലജയും ജാനകിയും അനാമികയും കൂടി എങ്ങനെ ചന്ദുമോളെ പുറത്താക്കാമെന്ന് ഗൂഡാലോചന നടത്തുകയായിരുന്നു. അപ്പോഴാണ് മുത്തശ്ശന്റെ വരവ്. മുത്തശ്ശൻ വരുന്നത് കണ്ടപ്പോൾ തന്നെ നയന ചന്ദുമോളെ തല്ലിയ കാര്യം മുത്തശ്ശനോട് പറഞ്ഞെന്ന് അനാമികയ്ക്ക് ഉറപ്പായി .

YouTube video player

നീ എന്തിനാണ് ആ പാവം കുഞ്ഞിനെ തല്ലിയതെന്നും കുഞങ്ങളോട് പോലും ഇങ്ങനെയാണോ പെരുമാറുക എന്നും മുത്തശ്ശൻ അനാമികയോട് ചോദിച്ചു. എന്റെ മുറിയിൽ കയറി എന്റെ സാധനങ്ങൾ അനാവശ്യമായി എടുത്തതുകൊണ്ടാണ് ഞാൻ അവളെ അടിച്ചതെന്നും അല്ലെങ്കിലും അവൾ ഇവിടെ വലിഞ്ഞ് കയറി വന്നതല്ലേ എന്നും അനാമിക തിരിച്ച് മുത്തശ്ശനോട് മറുപടി പറഞ്ഞു. യാതൊരു ബഹുമാനവുമില്ലാതെ അനാമിക മുത്തശ്ശനോട് സംസാരിക്കുന്നത് കണ്ടപ്പോൾ അനി കയറി ഇടപെട്ടു. മര്യാദക്ക് സംസാരിക്കാനും മുത്തശ്ശനോടാണ് നീ സംസാരിക്കന്നതെന്ന് ഓർക്കാനും അനി പറഞ്ഞു. എന്നാൽ രാജഭരണം പോയെന്നും ചന്ദുമോളെ അങ്ങനെ സ്നേഹിക്കാനൊന്നും എനിക്ക് പറ്റില്ലെന്നും അനാമിക ആനിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഇനി അനാമികയും അനിയും തമ്മിൽ വാഴക്കാവുമെന്ന് ഓർത്ത് വിഷയം തീർക്കാൻ മുത്തശ്ശൻ അനാമികയോട് സോറി പറഞ്ഞു. അത് കേട്ട് വിഷമവും ദേഷ്യവും വന്ന അനി അവിടെ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം അനഘയെ കാണാൻ അവളുടെ വീട്ടിൽ എത്തിയിരിക്കുകയാണ് ആദർശ്. താൻ അല്ല ചന്ദുമോളുടെ അച്ഛനെന്ന് അനഘയ്ക്കും എനിക്കും അറിയാമെന്നും അതാരാണെന്ന് പറയാൻ അനഘയ്ക്ക് കഴിയുന്ന അവസ്ഥയല്ലെന്നും തനിയ്ക്ക് അറിയാമെന്നും ചന്ദുമോൾ എന്തായാലും സുരക്ഷിതയാണെന്നും പേടിക്കേണ്ടെന്നും ആദർശ് അനഘയോട് പറഞ്ഞു. അങ്ങനെ അനഘയെ കണ്ട് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അഭി അവിടേക്ക് വന്നത്. ഏട്ടൻ കാണും മുൻപ് അവിടെ നിന്ന് മാറിക്കളയാമെന്ന് അഭി കരുതിയെങ്കിലും ആദർശ് അവനെ കണ്ടു. എങ്കിൽ പിന്നെ ഏട്ടനേയും അനഘയെയും പറ്റി കുറച്ച് മസാല ചേർത്ത് പറയാമെന്ന് അഭി തീരുമാനിച്ചു. ചന്ദുമോളുടെ അച്ഛന്റെ ഒളിഞ്ഞുള്ള വരവാണോ എന്നും അനഘയെ കാണാതിരിക്കാൻ ഏട്ടനാവില്ലല്ലോ എന്നും അഭി ആദർശിനോട് ചോദിച്ചു. അനാവശ്യം പറഞ്ഞാൽ നിന്റെ കരണമടിച്ച് ഞാൻ പൊട്ടിക്കുമെന്ന് ആദർശ് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.