ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

ചന്ദുമോളോട് ദേഷ്യം കാണിക്കരുതെന്ന് ദേവയാനിയോട് പറയുകയാണ് നയന. മോൾ എന്ത് തെറ്റ് ചെയ്‌തെന്നും ആദർശേട്ടൻ നിരപരാധി ആണെന്ന് അമ്മയ്ക്ക് ഒരുനാൾ മനസ്സിലാവുമെന്നും നയന അമ്മായിയമ്മയോട് പറഞ്ഞു. ശേഷം ചന്ദുമോളെ കൂട്ടി അനഘയെ കാണാൻ പോകാനൊരുങ്ങി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .

അനഘയെ കാണാൻ ചന്ദുമോളോടൊപ്പം വീട്ടിലെത്തിയിരിക്കുകയാണ് നയന. അനഘയുടെ കിടപ്പ് കണ്ട് നയനയ്ക്ക് നല്ല വിഷമം വന്നു. എന്നാൽ അനഘയോട് പേടിക്കേണ്ടെന്നും ചന്ദുമോൾ സുരക്ഷിതയാണെന്നും നയന പറഞ്ഞു. മാത്രമല്ല ചന്ദുമോളെ താൻ സ്വന്തം മോളെ പോലെയാണ് കാണുന്നതെന്നും അവളെ പൊന്നുപോലെ നോക്കാമെന്നും ഉറപ്പ് നൽകി. എന്നാൽ ചന്ദുമോളുടെ അച്ഛൻ ആരാണെന്ന് അറിയേണ്ടതുണ്ടെന്നും അത് വഴിയേ കണ്ടെത്താമെന്നും നയന കൂട്ടിച്ചേർത്തു.

YouTube video player

അതേസമയം അമ്മ തന്നോട് മിണ്ടാത്തത് എന്താണെന്നും കരയുന്നത് എന്തിനാണെന്നും മനസ്സിലാവാതെ വിഷമിക്കുകയാണ് ചന്ദുമോൾ. മോളുടെ വിഷമം മാറ്റാനായി അവളെ കൂട്ടി നയന ഒരു പാർക്കിൽ എത്തി. എന്നാൽ ആ വഴി വന്ന അനാമികയുടെ അമ്മയും അച്ഛനും നയനയെ പരമാവധി ഓരോന്ന് പറഞ്ഞ് കുത്തി നോവിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ അവർക്ക് അപ്പോൾ തന്നെ കൃത്യമായ മറുപടി നയന നൽകി. കൂടുതൽ പറഞ്ഞ് നാണം കെടേണ്ട എന്ന് കരുതി അവർ പെട്ടന്ന് തന്നെ അവിടെ നിന്ന് വലിഞ്ഞു .

അതേസമയം നവ്യയെ കാണാൻ അവളുടെ വീട്ടിൽ എത്തിയിരിക്കുകയാണ് ജലജ. ഉദ്ദേശം ചന്ദുമോളുടെ കാര്യം പറഞ്ഞ് നവ്യയെ ചൂട് പിടിപ്പിക്കൽ ആണെങ്കിലും നവ്യയെയും കുഞ്ഞിനേയും കാണാൻ മാത്രമാണ് വരുന്നതെന്ന് ജലജ കനകയോട് പറഞ്ഞു. എന്നാൽ ജലജയുടെ വരവിൽ കനകയ്ക്ക് ഒരു പന്തികേട് തോന്നിയിട്ടുണ്ട്. മാത്രമല്ല മൂർത്തി മുത്തശ്ശനും ജലജയുടെ ആ പോക്കിൽ നല്ല സംശയം ഉണ്ട്. എന്നാൽ താൻ നല്ല ഉദ്ദേശത്തിൽ തന്നെയാണ് അവിടെ പോയതെന്ന് സമർത്ഥിക്കുകയാണ് ജലജ. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.