ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
ചന്ദുമോളോട് ദേഷ്യം കാണിക്കരുതെന്ന് ദേവയാനിയോട് പറയുകയാണ് നയന. മോൾ എന്ത് തെറ്റ് ചെയ്‌തെന്നും ആദർശേട്ടൻ നിരപരാധി ആണെന്ന് അമ്മയ്ക്ക് ഒരുനാൾ മനസ്സിലാവുമെന്നും നയന അമ്മായിയമ്മയോട് പറഞ്ഞു. തുടർന്ന് ചന്ദുമോളെ ഇനി മുതൽ തന്റെയും ആദർശേട്ടന്റെയും മുറിയിൽ ഒപ്പം കിടത്താമെന്ന് നയന തീരുമാനിച്ചു. നയനയ്ക്ക് ചന്ദുമോളോടുള്ള സ്നേഹം കണ്ട് ആദർശ് സത്യത്തിൽ എന്ത് പറയണമെന്നറിയാതെ ഇരിപ്പാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .
നവ്യയുടെ മകന്റെ അതായത് ജലജയുടെ കൊച്ചുമകന്റെ നൂലുകെട്ടാണ്. ആ ചടങ്ങിലേക്ക് ചന്ദുമോളെ കൂട്ടി പോകാൻ പറ്റില്ലെന്ന് പറയുകയാണ് ജലജ. ചന്ദുമോൾ വീട്ടിലേയ്ക്ക് വലിഞ്ഞ് കയറി വന്നതാണെന്നും അവളെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആവില്ലെന്നും ജലജ തീർത്ത് പറഞ്ഞു. എന്നാൽ അത് എതിർക്കുകയാണ് നയന. മോൾക്ക് ഒറ്റക്കിരിക്കാൻ പറ്റില്ലെന്നും കൊണ്ടുപോകണമെന്നും നയന ജലജയോട് പറഞ്ഞു . എന്നാൽ മുത്തശ്ശനും മുത്തശ്ശിയും വരുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ അവർ നോക്കിക്കോളാമെന്നും മുത്തശ്ശി നയനയോട് പറഞ്ഞു . മുത്തശ്ശി പറഞ്ഞതുകൊണ്ട് നയന അതിന് സമ്മതിച്ചു.
അതേസമയം ചന്ദുമോളോട് ദേവയാനി അമ്മൂമ്മയോട് പോയി മിണ്ടണമെന്ന് പറയുകയാണ് നയന. അമ്മൂമ്മ ദേഷ്യപ്പെടും പക്ഷെ അതൊന്നും കാര്യമാക്കേണ്ടെന്നും അമ്മൂമ്മ പാവമാണെന്നും നയന പറഞ്ഞു. ദേവയാനിയോടും കുഞ്ഞിനെ സ്നേഹിക്കുന്ന കാര്യം നയന ഓർമപ്പെടുത്തി. എന്നാൽ ആദർശിനോടും ആ കുഞ്ഞിനോടുമുള്ള ദേഷ്യം ഉടനെ മാറില്ലെന്നും നീ എന്തിനാണ് ആദർശിനെ ഇങ്ങനെ സംരക്ഷിക്കുന്നതെന്നും ദേവയാനി നയനയോട് തിരിച്ച് ചോദിച്ചു.
എന്തായാലും അനന്തപുരിയിലെ ചർച്ചാവിഷയം മുഴുവൻ ഇപ്പോൾ ചന്ദുമോളും അവളുടെ അച്ഛനുമാണ്. അഭിയാണ് ചന്ദുമോളുടെ അച്ഛനെന്ന് അനന്തപുരി മുഴുവൻ ഉടൻ അറിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.


