മഹീന്ദ്രയുടെ BE6 ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കി സീരിയൽ താരം റബേക്ക സന്തോഷ്. ഭർത്താവ് ശ്രീജിത്ത് വിജയനോടൊപ്പമാണ് താരം ഷോറൂമിലെത്തിയത്.

കൊച്ചി: മഹീന്ദ്രയുടെ ബിഇ6 ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കി സീരിയൽ താരവും അവതാരകയും മോഡലുമായ റബേക്ക സന്തോഷ്. ചുവപ്പും കറുപ്പും നിറത്തിലുള്ള ബിഇ6 ആണ് റബേക്ക സ്വന്തമാക്കിത്. ഇതേ നിറത്തിലുള്ള സാരിയണിഞ്ഞാണ് താരം കാർ വാങ്ങാനെത്തിയത്. റബേക്കയുടെ ഭർ‌ത്താവും സംവിധായകനുമായ ശ്രീജിത്ത് വിജയനും ഒപ്പമുണ്ടായിരുന്നു. ഷോറൂമിലെത്തി കാർ വാങ്ങുന്ന വീഡിയോയും തുടർന്നെടുത്ത റീലുമൊക്കെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

മഹീന്ദ്ര ബിഇ 6 ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.

തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. 2017-ലാണ് റബേക്കയെ തേടി 'കസ്തൂരിമാൻ' എന്ന സീരിയൽ എത്തുന്നത്. അതിനു മുൻപും ചില സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും കസ്തൂരിമാനിലെ കാവ്യയായാണ് റബേക്കയെ ഇന്നും പലരും ഓർത്തിരിക്കുന്നത്. 

ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ പരമ്പരകളിലൊന്നായ 'ചെമ്പനീര്‍ പൂവി'ലെ രേവതിയായി വീണ്ടുമെത്തിയിരിക്കുകയാണ് റബേക്ക. ആദ്യനായികയ്ക്ക് പകരക്കാരിയായാണ് എത്തിയതെങ്കിലും റബേക്കയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

View post on Instagram

കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് റബേക്കയുടെ ഭർത്താവ് ശ്രീജിത്ത് വിജയൻ. മാർഗംകളി, ഇടിയൻ ചന്തു എന്നിവയാണ് ശ്രീജിത്ത് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

'30 വര്‍ഷത്തെ കലാ ജീവിതമാണ്, പൊട്ടിക്കരയാൻ പറ്റില്ല, പക്ഷേ വിഷമമു‌ണ്ട്'; കേസിനെ കുറിച്ച് ബിജു സോപാനം

മലൈക അറോറയുടെ പുതിയ കാമുകന്‍ സംഗക്കാരയോ?: ഗോസിപ്പിന് ഫുള്‍സ്റ്റോപ്പിട്ട്, പ്രതികരണം !