വീഡിയോ ഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻസ് ആയിരുന്നു രേണു സുധി പങ്കുവച്ചത്.
സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ഇപ്പോൾ രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് കടന്ന രേണുവിന് വിമർശനങ്ങളും ധാരാളമാണ്. ആദ്യമെല്ലാം ഇത്തരം നെഗറ്റീവ് കമന്റുകൾ തനിക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോഴങ്ങനെ അല്ലെന്നും രേണു അടുത്തിടെ പറഞ്ഞിരുന്നു. സൈബർ അറ്റാക്കുകൾ ഒരു വശത്ത് നടക്കുമ്പോൾ തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് രേണു ഇപ്പോൾ. ഈ അവസരത്തിൽ തന്റെ പുതിയ പോസ്റ്റിന് താഴെ വന്ന കമന്റിന് രേണു നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ഒരു ബ്രാൻഡിന്റെ വീഡിയോ ഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻസ് ആയിരുന്നു രേണു സുധി പങ്കുവച്ചത്. ഇതിന് താഴെ ധാരാളം നെഗറ്റീവ്, പരിഹാസ കമന്റുകളാണ് വരുന്നതും. 'രേണു പൃഥ്വിരാജിനോട് ഒരു ചാൻസ് ചോദിക്കണേ..ഉറപ്പായും കിട്ടും. അത്രയ്ക്കും അഭിനയമാണ്. ഒരു രക്ഷയും ഇല്ല', എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിന് ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടിയും നൽകി രേണു. 'അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും', എന്നായിരുന്നു മറുപടി.

'പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ' എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് 'നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ്' എന്നായിരുന്നു രേണുവിന്റെ മറുപടി. ഇതെന്ത് കോലം എന്ന് ചോദിച്ച ആളോട് നീ പിന്നെ സംഭവം ആണല്ലോ എന്നായിരുന്നു രേണു പറഞ്ഞത്.
ഇതിനിടെ രേണുവിന് പല ജോലികളും തരപ്പെടുത്തി കൊണ്ടുത്തെന്നും എന്നാല്‍ അതില്‍ താന്‍ ഫിറ്റല്ലെന്ന് പറഞ്ഞ് രേണു പിന്മാറിയെന്നും സ്റ്റാർ മാജിക് ഷോ ഡയറക്ടറായ അനൂപ് ജോൺ പറഞ്ഞിരുന്നു. പിന്നാലെ വലിയ വിമര്‍ശനങ്ങളും രേണുവിനെിരെ വന്നു. എന്നാല്‍ അക്കൗണ്ടന്‍റ് ജോലിയായിരുന്നു അതെന്നും തനിക്ക് കണക്കിന്‍റെ എബിസിഡി പോലും അറിയാത്തതിനാലാണ് പിന്മാറിയതെന്നും രേണു കഴിഞ്ഞ ദിവസം വ്യക്തമാക്കിയരുന്നു.


