മക്കൾ, കിച്ചു ഉൾപ്പെടെ, തന്നെ തള്ളിപ്പറഞ്ഞാലും അവരെ അവരുടെ വഴിക്ക് വിടുമെന്നും ശല്യം ചെയ്യില്ലെന്നും രേണു പറയുന്നു. Renu sudhi talks about her children.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രേണു സുധി. ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതുമായി ബന്ധപ്പെട്ട് രേണു വലിയ രീതിയിലുള്ള വിമർശനം നേരിട്ടിരുന്നു. എന്നാൽ വിമർശനങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് രേണു സുധി മുന്നോട്ട് തന്നെ പോവുകയാണ്. കൊല്ലം സുധിയുടെ മകൻ കിച്ചുവുമായുള്ള വിവാദങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
മക്കൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് വാർത്തകളിലടക്കം സ്ഥിരം കാണാറുള്ളതാണെന്നും മക്കൾ തന്നെ തള്ളി പറഞ്ഞാലും അവരെ അവരുടെ വഴിക്ക് വിടുമെന്നും രേണു പറയുന്നു. തന്നെ ആദ്യമായി അമ്മ എന്ന് വിളിച്ചത് കിച്ചു ആണെന്നും, അതുകൊണ്ട് തന്നെ അവനോടുള്ള സ്നേഹം ഒരിക്കലും കുറയില്ലെന്നും കിച്ചു പറയുന്നു.
"സമൂഹത്തിൽ നമ്മൾ കാണുന്നതാണ് മാതാപിതാക്കളെ ആളുകൾ വൃദ്ധ സദനത്തിൽ ആക്കുന്നതും തള്ളി കളയുന്നതും അതുപോലെ മക്കളെ തള്ളികളയുന്ന മാതാപിതാക്കളേയും. ഇതൊക്കെ സ്വാഭാവികമായും നമ്മൾ വാർത്തകളിലും മറ്റും കാണുന്നതാണ്. കിച്ചുവിന്റെ സ്ഥാനത്ത് റിഥപ്പൻ ആണെങ്കിൽ പോലും എന്ന തള്ളി പറഞ്ഞാൽ അവനെ ഞാൻ അവന്റെ വഴിക്ക് വിടും. പിന്നാലെ പോയി ശല്യം ചെയ്യാൻ നിൽക്കുകയില്ല. കിച്ചു തള്ളി പറഞ്ഞാലും ബൈ പറയും ഞാൻ. ഇരുപത്തിരണ്ട് വയസുള്ള യുവവാണ് കിച്ചു. അവനെ പിറകെ പോയി ശല്യം ചെയ്യേണ്ട കാര്യം ഇല്ല. എന്ന് കരുതി അമ്മ എന്ന രീതിയിൽ കിച്ചുവിനോടുള്ള സ്നേഹം ഒരിക്കലും ഇല്ലാതാവില്ല. ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് കിച്ചുവാണ്. ആ ഒരു സ്നേഹം അവനോട് എന്നും എനിക്ക് ഉണ്ടാകും." രേണു സുധി പറയുന്നു.


