പത്ര വാര്‍ത്തയില്‍ റിമിയുടെ പേര് തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്

സ്കൂൾ കലോൽസവുമായി ബന്ധപ്പെട്ട ഓർമ പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. പഴയൊരു പത്രവാർത്തക്കൊപ്പമാണ് റിമിയുടെ കുറിപ്പ്. വാർത്തയിൽ റിമി ടോലി എന്നാണ് എഴുതിയിരിക്കുന്നത്.

''ഒരു പാവം പാലക്കാരി കൊച്ചാണേ... റിമി ടോലി അല്ല, റിമി ടോമി. കോട്ടയം ജില്ല സ്കൂൾ കലോത്സവം ,10 -ാം ക്ലാസ്... ആദ്യത്തെ മ്യൂസിക് ടീച്ചേർസ്... എംഎൻ സലീം സാർ ആൻഡ് ജോർജ് സാർ... അന്നൊക്കെ ഒരു ഫോട്ടോ പത്രത്തിൽ ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാർഡ് കിട്ടണ സന്തോഷം ആരുന്നു, അതുകൊണ്ട് ഈ ചിത്രം എന്നും സ്പെഷ്യൽ ആണ്... അവിടം തൊട്ട് ഇന്നു വരെ കൂടെ കട്ടക്ക് എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി... '', റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram

അഹാന കൃഷ്ണ, സുരഭി ലക്ഷ്മി, സിതാര കൃഷ്ണകുമാർ, ബീന ആന്റണി തുടങ്ങി നിരവധി പ്രമുഖരാണ് റിമിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''സ്കൂൾ കലോത്സവവേദികളിൽ, ലളിതഗാനത്തിലും സംഘഗാനത്തിനും പിന്നെ പങ്കെടുത്ത ഐറ്റത്തിന് ഒക്കെയും സമ്മാനം വാരിക്കൂട്ടിയ ഒരു പാലാക്കാരി ഉണ്ടായിരുന്നു..'', എന്നാണ് റിമിയുടെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. ''പത്രത്തിന്റെ ഒരു മൂലയിൽ നിന്ന് ലോക മലയാളികൾ ഉള്ള എല്ലാ മുക്കിലും മൂലയിലേക്കുമുള്ള ജൈത്രയാത്രക്ക് കയ്യടി''യെന്ന് മറ്റൊളും കമന്റ് ചെയ്തിട്ടുണ്ട്. റിമി രാവിലെ പ്രാത്ഥനാ ഗാനം പാടുന്ന കേൾക്കാൻ കൊതിച്ചിരുന്ന അനുഭവവും മറ്റൊരാൾ പങ്കുവെച്ചിട്ടുണ്ട്. താനും പാലാ സെന്റ് മേരിസിലാണ് പഠിച്ചതെന്നും റിമി ടോമിയുടെ ജൂനിയൂർ ആയിരുന്നു എന്ന് പറയുമ്പോൾ അഭിമാനവും സന്തോഷവും ഉണ്ടെന്നും ഇയാൾ കുറിച്ചു.