യൂട്യൂബർ സായ് കൃഷ്ണ, രേണു സുധിയെക്കുറിച്ച് താൻ നിർമ്മിച്ച 48 വീഡിയോകളിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം അവർക്ക് നൽകുമെന്ന് അറിയിച്ചു. രേണുവിനെ വിഷയമാക്കി വീഡിയോകൾ ചെയ്ത മറ്റുള്ളവരും അവരെ സഹായിക്കണമെന്ന് സായ് അഭ്യർത്ഥിച്ചു.

രേണു സുധിയുടെ പേരിൽ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയിൽ നിന്നും തരക്കേടില്ലാത്ത പൈസ അവർക്ക് കൊടുക്കുമെന്ന് യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. രേണുവിന്റെ പേരിൽ 48 കണ്ടന്റുകൾ താൻ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം നല്ല പൈസ തന്നെ കിട്ടിയെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. അവരെ വച്ച് കണ്ടന്റ് ചെയ്തിട്ടുള്ള മറ്റുള്ളവരും അങ്ങനെ ചെയ്താൻ രേണുവിന് അത് ​സഹായകരമാകുമെന്നും സായ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"രേണു സുധിയുടെ ഒരുപാട് കണ്ടന്‍റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കണ്ടന്‍റ്. വിമര്‍ശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 48 കണ്ടന്‍റുകള്‍ ഞാന്‍ ചെയ്തത് കൊണ്ടുതന്നെ അതില്‍ നിന്നും അത്യാവശ്യം റെവന്യുവും എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള്‍ കണ്ടന്‍റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന്‍ ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കണ്ടന്‍റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി. അവരുടെ പേര് പറഞ്ഞ് ഞാനുണ്ടാക്കിയ തുകയില്‍ നിന്നും തരക്കേടില്ലാത്തൊരു തുക അവര്‍ക്ക് കൊടുക്കും. അവരെ വച്ച് കണ്ടന്‍റുണ്ടാക്കിയ ഒരുപാട് പേരുണ്ട്, ബാക്കിയുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാക്കേണ്ടതായിട്ടുള്ള രീതിയില്‍ അവശ്യ കാര്യങ്ങള്‍ നടന്നു പോകാന്‍ ഇത് മതിയാകും. ഉണ്ടാക്കിയ കണ്ടന്‍റുകളില്‍ നിന്നും കിട്ടിയ തുകയില്‍ നിന്നും ഒരിത്തിരി തുക നല്‍കി കഴിഞ്ഞാല്‍ അവര്‍ക്ക് മുന്നോട്ട് പോകാനാകും. ആരുടെ മുന്നിലും കൈ നീട്ടാതെ, സമാധാനത്തോടെ അവരുടെ മെഡിക്കല്‍ ജേണി കംപ്ലീറ്റ് ചെയ്യാനാകും. അവർ കാന്‍സറിനെ അതിജീവിച്ച് തിരിച്ച് വരട്ടെ എന്ന ആഗ്രഹമാണ് എനിക്കുള്ളത്", എന്നായിരുന്നു സായ് കൃഷ്ണയുടെ വാക്കുകൾ.

രേണു സുധിയ്ക്ക് നേരെ വരുന്ന നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും സായ് കൃഷ്ണ പ്രതികരിച്ചു. "ഇങ്ങനെ ഒരു മെഡിക്കല്‍ കണ്ടീഷന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് പോലും അത് വിശ്വസിക്കാതെ കമന്‍റ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഒരുപാട് പേര്‍ കമന്‍റുകളില്‍ നെഗറ്റീവ് ഇടുന്നുണ്ട്. അവരെ ഒന്നും ഞാന്‍ കുറ്റം പറയില്ല. കാരണം, എന്നെ പോലെ അവരെ കുറിച്ച് വീഡിയോ ചെയ്ത ആളുകള്‍ ഒരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട് കമന്‍റ് ബോക്സില്‍. അവരെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന കണ്ടന്‍റുകള്‍ ഞാന്‍ ചെയ്തിട്ടില്ലെന്നത് എനിക്ക് ഉറപ്പാണ്. പബ്ലിക്കില്‍ രേണുവിനെതിരെ കമന്‍റുകള്‍ വരുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായവരില്‍ നമ്മളും പെടും. കണ്ടന്‍റ് ക്രിയേറ്റേഴ്സ്. കമന്‍റ് ഇടുന്നവര്‍ക്കെതിരെ പ്രതികരിക്കാനുള്ള അര്‍ഹതയൊന്നും നമുക്കില്ല. അവരെ വിട്ടേക്കാന്‍ നമുക്ക് അഭ്യര്‍ത്ഥിക്കാം", എന്നായിരുന്നു സായിയുടെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming