പാർവതിയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചുകൊണ്ടാണ് സായ് ലക്ഷ്മിയുടെ പുതിയ വീഡിയോ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സായ് ലക്ഷ്മി. ക്യാമറാമാൻ അരുൺ രാവണുമായി പ്രണയത്തിലാണെന്ന വിവരം സായ് ലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സീരിയൽ താരം പാർവതി വിജയ് ആയിരുന്നു അരുണിന്റെ ആദ്യ ഭാര്യ. സായ്ലക്ഷ്മിയുടെ കടന്നു വരവോടെയാണ് അരുണിന്റേയും പാർവതിയുടേയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതെന്ന തരത്തിൽ ചിലർ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കു താഴെയും ഇത്തരത്തിലുള്ള കമന്റുകൾ കാണാം. എന്നാൽ താനും അരുണും തമ്മിൽ പരിചയപ്പെടുമ്പോൾ തന്നെ പാർവതിയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു അരുണെന്ന് സായ് ലക്ഷ്മി മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായിട്ടാണ് താരത്തിന്റെ പുതിയ വീഡിയോ.
പാർവതിയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചുകൊണ്ടാണ് സായ് ലക്ഷ്മിയുടെ പുതിയ വീഡിയോ. ഇനി ഈ വിഷയം താൻ ഒരിക്കലും സംസാരിക്കുകയില്ലെന്നും ഇക്കാര്യത്തിൽ അവസാനത്തെ മറുപടിയായിരിക്കും ഇതെന്നും താരം കൂട്ടിച്ചേർത്തു. ''എന്റെ കാര്യത്തിൽ എനിക്കോ എന്റെ വീട്ടുകാർക്കോ അവന്റെ വീട്ടിലോ അവനോ പ്രശ്നമില്ല. ഞങ്ങളെ അറിയാവുന്ന ആർക്കും ഒരു പ്രശ്നവുമില്ല. സന്തോഷത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. പക്ഷെ നാട്ടുകാർ ഹാപ്പിയല്ല. ഒരു പെൺകുട്ടിയുടെ പേരിലാണ് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടത്. ഞാൻ ആ പെൺകുട്ടിക്ക് മെസേജ് അയച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി കാണിക്കാം. ഞാൻ കാരണമാണോ നിങ്ങൾ ഡിവോഴ്സായതെന്ന് ആ പെൺകുട്ടിയോട് ഞാൻ ചോദിച്ചിരുന്നു. അല്ലെന്നാണ് മറുപടി വന്നത്. അവർ തമ്മിൽ വേർപിരിഞ്ഞത് അവർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമാണ്. അതിൽ എന്നെ വലിച്ച് ഇഴയ്ക്കരുത്. ഈ മെസേജ് ഒരിക്കലും ആരെയും കാണിക്കണമെന്ന് കരുതിയതല്ല. എനിക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യമാണത്. പക്ഷേ, എനിക്കത് വേണ്ടിവന്നു'', സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.
