അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബ തർക്കത്തിൽ യൂട്യൂബർ സായ് കൃഷ്ണ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ.
''കഴിഞ്ഞ ദിവസം കിച്ചുവിന്റെ അമ്മ ശാലിനിയുടെ അടുത്ത ബന്ധു എന്നെ വിളിച്ചു. മണിക്കൂറുകളോളം സംസാരിച്ചു. എങ്ങനെയാണ് ശാലിനിയെന്ന വ്യക്തിയുടെ ഇമേജ് നമുക്ക് മുന്നിലെത്തിയത്. സുധിയും കിച്ചുവും പറഞ്ഞത് അമ്മ ഇട്ടിട്ട് പോയി എന്നാണ്. അവർ പോകാനൊരു കാരണമുണ്ട്. അവർ അനുഭവിച്ച കുറച്ച് കാര്യങ്ങളുണ്ട്. പോയതിന് കാരണം ചിലപ്പോൾ കിച്ചുവിന് അറിയില്ലായിരിക്കും. പക്ഷേ സുധി ശാലിനിയുടെ കയ്യിൽ നിന്ന് വാങ്ങിയ ഒരുപാട് കാര്യങ്ങളുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നം മോശമായാൽ അവരൊക്കെ ചിലപ്പോൾ ഇതൊക്കെ പുറത്ത് വന്ന് പറഞ്ഞേക്കും.
അവസാനം ചെയ്ത വീഡിയോയുടെ കമന്റ് ബോക്സിലും കുറേ വാദങ്ങൾ ഉയരുന്നുണ്ട്. സ്റ്റാർ മാജിക്കിൽ രേണു വന്ന സമയത്ത് ഈ ശാലിനിയുടെ സഹോദരൻ ഒരു ചാനലിന് ഇന്റർവ്യൂ കൊടുത്തിരുന്നു. അവരുടെ ബന്ധുക്കൾ ഫ്ലവർസിന്റെ കമന്റ് ബോക്സിലും അവരുടെ കുടുംബ ജീവിതത്തെ പറ്റി എഴുതിയിരുന്നു. അവർ പറയുന്നത് ശരിയായിരുന്നെങ്കിൽ ആ പെണ്ണിന്റെ ഒത്തിരി സ്വത്തുക്കൾ ഈ സുധി നശിപ്പിച്ചിട്ടുണ്ട്. ഒരു വണ്ടി വാങ്ങിക്കൊടുത്തത് ആ പെണ്ണ് അറിയാതെ സുധി പണയം വെച്ച് കള്ളുകുടിച്ച് നശിപ്പിച്ചു. അത് പറഞ്ഞാണ് ശാലിനി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. അല്ലാതെ ഒളിച്ചോടി പോയത് അല്ല എന്നൊക്കെയാണ് ബന്ധുക്കൾ പറയുന്നത്'', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.



