മലയാളികൾക്ക് പ്രിയങ്കരനായ ടെലിവിഷൻ താരമാണ് റെയ്ജൻ രാജൻ. തന്റെ സിനിമാ മോഹങ്ങളെക്കുറിച്ചും പ്രണയത്തകർച്ചകളെക്കുറിച്ചും അദ്ദേഹം പുതിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
മലയാളികൾക്ക് പ്രിയങ്കരനായ ടെലിവിഷൻ താരമാണ് റെയ്ജൻ രാജൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഇഷ്ടം മാത്രം എന്ന പരമ്പരയിലാണ് റെയ്ജൻ അവസാനമായി അഭിനയിച്ചത്. പ്രണയത്തകർച്ചയെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുമൊക്കെയാണ് റെയ്ജൻ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''സിനിമ ലക്ഷ്യം വെച്ചായിരുന്നു ആദ്യം അവസരങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. പല ഓഡീഷനുകളും അറ്റന്റ് ചെയ്തിരുന്നു. പൈസയും പോയിട്ടുണ്ട്. അതുപോലെ പലരും എന്നെ ഉപയോഗിക്കുകയാണെന്ന് മനസിലായപ്പോൾ സിനിമ എന്ന ആഗ്രഹം വിട്ടു. ചില പ്രോജക്ടുകളുടെ കൂടെ ഒരുപാട് നാൾ നിന്നിട്ടുണ്ട്. അതിൽ പ്രവർത്തിക്കുന്ന മറ്റ് ചിലരാണ് എന്നോട് പറഞ്ഞത് അവർ നിന്നെ ഉപയോഗിക്കുകയാണ് നീ ഇതിന് പിറകെ നടക്കാതിരിക്കുന്നതാകും നല്ലതെന്ന്. ഇനി ഇതിന് പിന്നാലെ നടന്നാൽ ശരിയാവില്ലെന്ന് എനിക്കും തോന്നി. സിനിമയിൽ നിലനിൽക്കാനുള്ള കുറച്ച് തന്ത്രങ്ങളൊക്കെ എനിക്ക് മനസിലായി. പക്ഷേ, അവർ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ എനിക്ക് ക്യാമറയുടെ മുന്നിൽ പറയാൻ പറ്റില്ല.
കോളേജ് കാലത്താണ് ആദ്യ പ്രണയം. രണ്ട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ എന്നെ തേച്ചിട്ട് പോയി. മൂന്നാമത് ഞാൻ പ്രണയിച്ചയാളാണ് ഇന്ന് എന്റെ ഭാര്യയായ ശിൽപ. അന്നൊക്കെ ദിവ്യ പ്രണയമായിരുന്നു. ചങ്ക് പറിച്ച് കൊടുക്കുമെന്നത് പോലെ. ഏത് പാതിരാത്രിക്ക് വിളിച്ചാലും ഓടി ചെല്ലും. അവസാനം ഒരു ദിവസം കോൾ വന്നു, ചേട്ടാ എന്റെ കല്യാണമായി. വേറെ ആളെ നോക്കിക്കോളൂ എന്ന്. അവൾ കല്യാണം കഴിച്ചത് എട്ടാം ക്ലാസ് മുതൽ പ്രണയിച്ചിരുന്ന ആളെയാണ്. അപ്പോഴാണ് ഞാൻ നേരമ്പോക്കായിരുന്നുവെന്ന് മനസിലായത്. ഡിപ്രസ്ഡായിരുന്നു. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചത് നന്നായിയെന്ന് ഇന്നത്തെ ജീവിതം കാണുമ്പോൾ തോന്നുന്നു'', റെയ്ജൻ അഭിമുഖത്തിൽ പറഞ്ഞു.



