ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നൽകിയത്. Sexual assault case: Actor Siddique can participate in 'Drishyam 3' promotion show abroad

തിരുവനന്തപുരം: ലൈംഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നൽകിയത്. ഇതിന് 2 ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റെതാണ് ഉത്തരവ്. സുപ്രീകോടതി അനുവധിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടി ഇളവ് അനുവദിച്ചത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.