"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ബിഗ് വെഡ്ഡിംഗിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്"

ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഈ വർഷം ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ ഒരഭിമുഖത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യയുടെ സുഹൃത്തും നടിയും നർത്തകിയുമായ ശിൽപ ബാല. തന്റെ പുതിയ വ്ളോഗിലൂടെയാണ് ശിൽപ ആരാധകരോട് ഇത് സംബന്ധിച്ച വിശേഷങ്ങൾ പങ്കുവെച്ചത്.

''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ബിഗ് വെഡ്ഡിങിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഫ്രണ്ട്സ് സർക്കിളിൽ സിംഗിളായിട്ടുള്ള വളരെ കുറച്ചുപേർ മാത്രമെയുള്ളു. ആ കുറച്ചു പേരിൽ ഒരാൾ കൂടി വിവാഹം കഴിക്കാൻ പോവുകയാണ്. മിസ് ടു മിസിസ് ആകാൻ പോകുന്നത് ആര്യയാണ്. സിബിന്റെയും ആര്യയുടേയും വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾ എല്ലാം എക്സൈറ്റഡാണ്. ഹൽദി, സംഗീത്, വെഡ്ഡിങ്, റിസപ്ഷൻ എല്ലാമുണ്ട്. ക്രിസ്ത്യൻ രീതിയിലും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ ഉണ്ടാകും. അതിൽ സംഗീത് കളറാക്കാനുള്ള ഉത്തരവാദിത്വം ആര്യ എനിക്കാണ് തന്നിരിക്കുന്നത്. അത് നന്നായി ചെയ്യണമെന്നുണ്ട്. കുറച്ച് ഡാൻസും മറ്റ് കലാപരിപാടികളുമെല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.

ഇരുപത്തിയഞ്ച് പേരോളം ഡാൻസിലുണ്ട്. പക്ഷെ പ്രാക്ടീസിന് ആരൊക്കെ വരും, ആരൊക്കെ സ്റ്റേജിൽ കേറും എന്നൊന്നും അറിയില്ല. കാരണം എല്ലാവരും പല സ്ഥലങ്ങളിൽ നിന്നും വരുന്നവരും പല ജോലികൾ ചെയ്യുന്നവരുമാണ്. ഉള്ളതുകൊണ്ട് നന്നാക്കാം എന്നാണ് വിചാരിക്കുന്നത്. സിബിനും മാളവിക കൃഷ്ണദാസും സംഘവും എല്ലാം ചേർന്ന് അവരുടേതായ ഒരു ഡാൻസും പ്ലാൻ ചെയ്യുന്നുണ്ട്. അവർ പ്രൊഫഷണൽ ഡാൻസേഴ്സ് ആയതുകൊണ്ട് ഞങ്ങൾക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല'', ശിൽപ ബാല വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News