നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, 2025-ലെ പ്രധാന സംഭവങ്ങൾ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവെച്ചു. സംഭവബഹുലമായ ഈ വർഷത്തെ പ്രധാന ഓർമ്മകളിലൊന്നായി മക്കളുമൊത്തുള്ള ജപ്പാൻ യാത്രയെക്കുറിച്ച് അവർ പറയുന്നു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. പൊതുപ്രവർത്തനവുമായി കൃഷ്ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിന്ധു കൃഷ്ണ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്ന വ്ളോഗുകൾക്കും നിരവധി ആരാധകരുണ്ട്. പുതുവർഷത്തോട് അനബന്ധിച്ച് സിന്ധു പങ്കുവെച്ച വ്ളോഗും അത്തരത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്

സംഭവ ബഹുലമായ വർഷമായിരുന്നു തനിക്ക് 2025 എന്നും ജീവിതത്തിൽ അടിവരയിട്ട് സൂക്ഷിക്കേണ്ട വർഷമാണ് ഇതെന്നും സിന്ധു പറയുന്നു. രണ്ടാമത്തെ മകൾ ദിയയുടെ പ്രസവം നേരിട്ടു കാണാനായതാണ് അതിലൊന്ന്. മരണം വരെ ഓർത്തിരിക്കുന്ന ഓർമയായിരിക്കും അതെന്നും സിന്ധു കൂട്ടിച്ചേർത്തു. ‌മക്കളുടെ നേട്ടങ്ങളിൽ ഏറെ അഭിമാനിക്കുന്ന അമ്മയാണ് താനെന്നും നാലു പെൺമക്കളുണ്ടായപ്പോൾ തങ്ങളെ കളിയാക്കിയ ഒരുപാടു പേർ ഉണ്ടായിരുന്നുവെന്നും സിന്ധു പറയുന്നു. 2025ൽ നടത്തിയ യാത്രകളിൽ ഏറെ പ്രിയപ്പെട്ട ട്രിപ്പിനെ കുറിച്ചും മക്കൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ചുമെല്ലാം സിന്ധു കൃഷ്ണ മനസ് തുറന്നു.

''2025ൽ ആണ് ഞങ്ങൾ ജപ്പാൻ ട്രിപ്പ് പോയത്. ഒത്തിരി നല്ല ഓർമകൾ കിട്ടിയ ട്രിപ്പ് ആയിരുന്നു അത്. ഇനി ഒരിക്കൽ കൂടി ജപ്പാൻ ട്രിപ്പ് പോകാൻ പറ്റുമോയെന്ന് അറിയില്ല. പറ്റുകയാണെങ്കിൽ ഞാൻ ഒരുപാട് സന്തോഷവതിയായിരിക്കും. ഞാനും അമ്മുവും ഇഷാനിയും ഹൻസികയും മാത്രമായി ട്രിപ്പ് പോവുകയാണെങ്കിൽ അത് അൽപം വ്യത്യസ്തമാണ്. ഞങ്ങൾ എല്ലാവരും വളരെ അഡ്ജസ്റ്റിങ്ങാണ്. ഉറങ്ങാനും ഉഴപ്പാനും ഇഷാനിക്കും ഹൻസുവിനും ഇഷ്ടമാണെങ്കിലും എന്നേയും അമ്മുവിനേയും അനുസരിക്കാൻ കൂടി ഇഷ്ടമുള്ള കൂട്ടത്തിലാണ് അവർ. അതുകൊണ്ട് ഞങ്ങൾക്കൊപ്പമുള്ള ട്രിപ്പിൽ അവർ അഡ്ജസ്റ്റ് ചെയ്യും'', എന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു.

YouTube video player