യുട്യൂബിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

സോഷ്യൽമീഡിയയിൽ സജീവമാണ് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഭർത്താവ് അർജുനും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പുതിയ വീട്ടിലേക്കു മാറിയ വിശേഷങ്ങളാണ് സൗഭാഗ്യ പുതിയ വ്ളോഗിൽ പങ്കുവച്ചിരിക്കുന്നത്. അഞ്ചു വർഷമായി സൗഭാഗ്യയും അർജുനും അർജുന്റെ ചേട്ടൻ അരുണും മക്കളുമെല്ലാം ഒരു വീട്ടിലായിരുന്നു താമസം. കോവിഡ് കാലത്തായിരുന്നു അരുണിന്റെ ഭാര്യ മരിച്ചത്. അരുണിന്റെയും അർജുന്റെയും മാതാപിതാക്കളും ഈ സമയത്ത് മരിച്ചിരുന്നു. അടുത്തി‍ടെയാണ് അരുൺ രണ്ടാമത് വിവാഹിതനായത്. വിദ്യയാണ് ഭാര്യ.

''എന്തുകൊണ്ടാണ് വീട് മാറുന്നത്?, വാടകയ്ക്ക് എടുത്ത വീടാണോ?, നിങ്ങൾ മാത്രമായാണോ മാറുന്നത്? എന്നൊക്കെ നിരവധി ചോദ്യങ്ങൾ പലരും ചോദിച്ചിരുന്നു. ഇതുവരെ ഞങ്ങൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എല്ലാവരും ഒരുമിച്ചായിരുന്നു. കോവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു. ഞങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് അടക്കം എല്ലാവർക്കും താമസിക്കാൻ സൗകര്യപ്രദമായ വലിയ വീടായിരുന്നു അത്'', സൗഭാഗ്യ വളോഗിൽ പറഞ്ഞു.

''ഇപ്പോൾ ആ വീട്ടിൽ നിന്നും മാറേണ്ട സമയമായി. അരുൺ ചേട്ടനും വിദ്യയ്ക്കും മക്കൾക്കും താമസിക്കാൻ പാകത്തിന് ഒരു വീട് നേരത്തേ ഒത്തുവന്നു. ഞങ്ങൾക്ക് വളർത്ത് മൃഗങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് വലിയ കോമ്പൗണ്ടും പെറ്റ് ഫ്രണ്ട്ലി പരിസരവുമുള്ള വീട് വേണമായിരുന്നു. അത് കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് ഞാൻ കരുതിയിരുന്നത്. അങ്ങനൊരു വീട് ഞങ്ങൾക്കും കിട്ടി. സിറ്റിക്കുള്ളിലാണ് വീടെങ്കിലും അതിന്റേതായ തിരക്കുകൾ ഒന്നും ഇല്ലാത്ത സ്ഥലത്താണ് ഈ വീട്'', എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു

Asianet News Live | Malayalam News Live | Kerala News Live | Axiom Mission 4 Docking