വ്ളോഗറായ തൻവി സുധീർ ഘോഷ് തന്‍റെ കുഞ്ഞിന് ടമ്മി ടൈം നൽകുന്നതിനെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്നു. 

നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൻവി. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ കുഞ്ഞിനെ നോക്കുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ക്ക് മറുപടി പറയുകയാണ് പുതിയ വ്ളോഗിലൂടെ തൻവി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞിന് ടമ്മി ടൈം കൊടുക്കുന്നുണ്ട്. ഇതുവരെ ഒരു പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടായിട്ടില്ല. സംസാരിക്കാൻ വയ്യാത്ത കുഞ്ഞിനെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നു. തള്ളയ്ക്ക് ഒന്നും അറിയില്ല തുടങ്ങി നിരവധി കമന്റുകൾ വന്ന് കണ്ടു. ഇരുപത്തിയൊന്നാമത്തെ വയസിൽ എന്റെ മോനെ ഒറ്റയ്ക്ക് വളർത്തിയ ആളാണ് ഞാൻ. അഞ്ച് വയസുവരെ അവനെ ഞാൻ ഒറ്റയ്ക്കാണ് വളർത്തിയത്. മാത്രമല്ല ഡേ കെയറിൽ വർക്ക് ചെയ്തുള്ള പരിചയവും എനിക്കുണ്ട്. എപ്പോൾ വിളിച്ചാലും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഡോക്ടർമാരുമുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള നാടാണ്.

ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ കുഞ്ഞിന് ടമ്മി ടൈം കൊടുക്കുന്നുണ്ട് ‌. തുടക്കത്തിൽ മുപ്പത് സെക്കന്റായിരുന്നു ചെയ്യിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞ് തന്നെ കമിഴ്ന്ന് വീണു. അങ്ങനെയാണ് കു‍ഞ്ഞുങ്ങൾ ഓരോ മൈൽസ്റ്റോൺ മീറ്റ് ചെയ്യുന്നത്. എല്ലാ പിള്ളേരും ഒരുപോലെയല്ല. മൂന്ന് മാസം പോലും ആകാത്ത കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്ന നീയൊരു തള്ളയാണോ എന്നാണ് ചിലർ വിമർശിച്ച് ചോദിച്ചത്. നിങ്ങൾ മണ്ടന്മാരാണോ?. ഗൂഗിളിൽ തിരഞ്ഞാൽ പോലും ലഭിക്കുന്ന അ‌ടിസ്ഥാന വിവരങ്ങളാണ് ഇതൊക്കെ. ടമ്മി ടൈമിനെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഡോക്ടറായി വന്ന് ബോധമില്ലേയെന്ന് ചോദിച്ച് എന്നെ വിമർശിച്ച് കമന്റും മെസേജും അയച്ചിരിക്കുന്നത്'', തൻവി വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming