റിയാലിറ്റി ഷോ താരവും അവതാരകയുമായ തിങ്കൾ ഭാൽ വിവാഹിതയായി. വിവാഹത്തെക്കുറിച്ചും കുടുംബാംഗങ്ങളുടെ പ്രതികരണത്തെക്കുറിച്ചും തിങ്കൾ തുറന്നുപറയുന്നു.

കൊച്ചി: റിയാലിറ്റി ഷോയിലൂടെയും അവതാരിക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് തിങ്കൾ ഭാൽ. മുൻപ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസിൽ മത്സരാർഥിയായിരുന്നു തിങ്കൾ. അനിയത്തി ഡിംപൽ‌ ഭാൽ‌ ബിഗ് ബോസ് ഹൗസിലായിരുന്നപ്പോൾ ഡിംപലിന് വേണ്ടി ജനങ്ങളോട് ഇടപെട്ടിരുന്നതും സംസാരിച്ചിരുന്നതുമെല്ലാം തിങ്കളായിരുന്നു. തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഡിംപലിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്.

അടുത്തിടെയാണ് ഇവന്റ് മാനേജറായ സദ്ദാം ഹുസൈനെ തിങ്കൾ വിവാഹം ചെയ്തത്. രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവരുടേതും. കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രമെ ആയുള്ളുവെങ്കിലും അ‍ഞ്ച് വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇരുവരും ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

തന്റെ സഹോദരിമാർക്ക് സദ്ദാമിനെ അറിയാമായിരുന്നു എന്നും വിവാഹക്കാര്യം ആദ്യം അറിയിച്ചത് അവരെ ആയിരുന്നു എന്നും തിങ്കൾ പറയുന്നു. ''മമ്മിക്ക് എതിർപ്പ് ഉണ്ടാകും എന്ന് അറിയാമായിരുന്നു. എങ്കിലും എന്റെ തീരുമാനവുമായി മുൻപോട്ട് പോകാനാണ് പറഞ്ഞത്. എന്റെ അനുഗ്രഹം ഉണ്ടാകും, പക്ഷേ എന്റെ മനസ് എന്റെ കൂടെ ഉണ്ടാകില്ല എന്നാണ് മമ്മി പറഞ്ഞത്. മമ്മിക്ക് ഇതെല്ലാം പ്രോസസ് ചെയ്യാനുള്ള സമയം കൊടുത്തിരിക്കുകയാണ്. എന്റെ പപ്പ ഹിന്ദുവാണ്, മമ്മി ക്രിസ്ത്യനാണ്. വിവാഹം ചെയ്തിരിക്കുന്നത് മുസ്ലീമിനെയും. എന്റെ കൂടെ ഇപ്പോ എല്ലാം ദൈവങ്ങളും ഉണ്ടല്ലോ എന്ന് ഞാൻ പറയാറുണ്ട്'', തിങ്കൾ പറഞ്ഞു.

മലയാളി ഹൗസ് കണ്ടപ്പോൾ മുതൽ തനിക്ക് തിങ്കളിനോട് ക്രഷുണ്ടായിരുന്നു എന്നും സദ്ദാം ഹുസൈൻ അഭിമുഖത്തിൽ പറഞ്ഞു. ''നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാം, വർക് പാർട്ണർ ആകാമോ എന്നാണ് തിങ്കൾ ആദ്യം ചോദിച്ചത്. പക്ഷേ ആ ഡയലോഗിൽ‌ ‍ഞാൻ വീണില്ല. പിന്നീടാണ് എന്നാൽ നമുക്ക് കല്യാണം കഴിച്ചാലോയെന്ന് തിങ്കൾ ചോദിക്കുന്നത്. അതിൽ ഞാൻ വീണുപോയി. 

ഒറ്റയ്ക്ക് ജീവിച്ചപ്പോൾ നാളയെ കുറിച്ച് ഒരുപാട് ചിന്തിക്കേണ്ട അവസ്ഥ വന്നിരുന്നില്ല. പക്ഷെ ഇപ്പോൾ ഫീലിങ് കംപ്ലീറ്റ് എന്നൊരു തോന്നലാണ്. എഴുന്നേൽക്കുന്നത് അടക്കം എല്ലാത്തിനും ഒരു കാരണമുണ്ടിപ്പോൾ. ഒരാൾ കൂടി ഒപ്പമുണ്ടല്ലോ. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുശേഷം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാളായി മാറാൻ പോകുന്നത് നമ്മുടെ പാട്നറാണ്'', സദ്ദാം പറഞ്ഞു.

'അഷ് ഏഞ്ചല' അഷിക അശോകൻ വിവാഹിതയായി: 'തികച്ചും അപ്രതീക്ഷിതം' എന്ന് സോഷ്യല്‍ മീഡിയ താരം

പുതിയ കാമുകി ഗൗരിയുടെ കൈയ്യും പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തി ആമിര്‍ ഖാന്‍