സീമ വിനീതിനെ കുറിച്ചാണോ അമയ പറയുന്നതെന്ന തരത്തില്‍ കമന്‍റുകള്‍ വരുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് ഒരു പോസ്റ്റ് പങ്കുവച്ചത്. വിവാഹം കഴിഞ്ഞ ശേഷം ട്രാന്‍സ് ആണെന്ന് പറയുന്നവരെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇത്. പിന്നാലെ സീമ ഉദ്ദേശിച്ചത് ട്രാന്‍സ് വുമണും നടിയുമായ അമയ പ്രസാദ് ആണെന്ന തരത്തില്‍ പ്രചരണവും നടന്നു. എന്നാല്‍ താന്‍ ഒരു വിവാഹമേ കഴിച്ചിട്ടുള്ളുവെന്നും ഭാര്യ മരിച്ച ശേഷമാണ് താന്‍ സ്ത്രീയായി മാറിയതെന്നും അമയ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ അമയ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ഒരാളെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തണമെന്ന് കരിതിക്കൂട്ടി ഇറങ്ങിയ കുറച്ചു പേര്‍ സമൂഹത്തിലുണ്ടെന്ന് അമയ പറയുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ വേദന തോന്നാറില്ലെന്നും എന്നാല്‍ കൂടപ്പിറപ്പായി കൂടെ ചേർത്ത് പിടിച്ചവർ തന്നെ സമൂഹത്തിന് മുന്നിൽ വലിച്ചു കീറുമ്പോൾ വേദന കൂടുതലെന്നും അമയ പറയുന്നു.
അമയ പ്രസാദിന്‍റെ വാക്കുകള്‍ ഇങ്ങനെ
ഒരാളെ നശിപ്പിക്കണം അല്ലെങ്കിൽ അവരെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തണം എന്ന് കരുതികൂട്ടി ഇറങ്ങിയ കുറച്ചു ആളുകൾ ഈ സമൂഹത്തിൽ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ വേദന തോന്നാറില്ല കാരണം എന്നെ വ്യക്തിപരമായി അറിയാവുന്ന ഏവർക്കും നന്നായി എന്നെ അറിയാം. പിന്നെ കൂടപ്പിറപ്പായി കൂടെ ചേർത്ത് പിടിച്ചവർ തന്നെ സമൂഹത്തിന് മുന്നിൽ വലിച്ചു കീറുമ്പോൾ വേദന കൂടുതൽ. ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ എല്ലാം ഞാൻ നേരത്തെ കൂട്ടി ചേർത്തത്. ഒരിടത്തും ഒന്നും മറച്ചു വെച്ചിട്ടുമില്ല.
തളർന്ന് പോകുന്ന കൈകളെ ചേർത്ത് പിടിച്ചു മുന്നേറാൻ ഇവിടത്തെ നിയമവും കുറെ നല്ല സുഹൃത്തുക്കളും ഉണ്ട് എന്ന വിശ്വാസം മുന്നോട്ട് ജീവിക്കുന്നു. ഇപ്പൊ ഞാൻ പുതിയ സിനിമ ഷൂട്ടിൽ ആണ്. കൂടുതൽ മുന്നേറണം. കാരണം ഇനിയും ഇതിനും അപ്പുറം പ്രശ്നങ്ങളുമായി വരും. പുതിയ കഥകളുമായി. ഒന്നു കുറിക്കുന്നു..കുറെ അനുഭവിച്ചു, കുറെ കരഞ്ഞു, കുറെ പരിഹാസങ്ങൾ ഏറ്റുവാങ്ങി, പിന്നെ എന്നെ മരണത്തിലേക്ക് തള്ളി വിട്ടവരും ഉണ്ട്. അമ്മ, മകൾ, സഹോദരങ്ങൾ, ബന്ധുക്കൾ ഇപ്പോഴും ചേർത്ത് പിടിക്കാൻ പറ്റാത്ത വേദന തന്നെയാണ്.
ഒരു മനുഷ്യനായി ജനിച്ചു ജീവിക്കണം. ആരെയും വേദനിപ്പിക്കാതെ, ഒന്നുമില്ലെങ്കിലും മുന്നോട്ട് ജീവിക്കാൻ തളരാതെ ആശ്രയിക്കാൻ ഭഗവാൻ ഒന്നു കരുതി വെച്ചിട്ടുണ്ട്. ഞാൻ മഹലിംഗ ഘോഷയാത്ര ട്രസ്റ്റ് മെമ്പർ കൂടിയാണ്. പിന്നെ എൻ്റെ മരണശേഷം ഞാൻ ഭഗവാനിൽ ചേരും.'ഭസ്മാരതീ' ഇതിനപ്പുറം ഒരു സന്തോഷവും ഇല്ല. ഓം നമഃ ശിവായ.


