വിവാഹമോചനത്തെ കുറിച്ച് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയാണ് ഹെയ്‌ദി സാദിയ. വിവാഹം കഴിഞ്ഞ് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെയാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിച്ചതെന്നും ഹെയ്ദി.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയാണ് ഹെയ്‌ദി സാദിയ. ട്രാൻസ്മെൻ ആയ അഥര്‍വ് മോഹനും ഹെയ്ദിയുമായുള്ള വിവാഹം വലിയ വാർത്തയായിരുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ ബിഗ്ബോസ് മുൻ മൽസരാർത്ഥി കെബി ശാരികയുമായുള്ള അഭിമുഖത്തിൽ വിവാഹമോചനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഹെയ്ദി സാദിയ.
''എന്റെ പഠിത്തം കഴിഞ്ഞ് ഉടനെ, വളരെ ചെറിയ പ്രായത്തിലാണ് വിവാഹം നടന്നത്. ഞാനും ആ വ്യക്തിയും തമ്മിൽ പ്രായവ്യത്യാസമുണ്ട്. എല്ലാ രീതിയിലും ഞങ്ങൾ രണ്ട് തലത്തിൽ നിൽക്കുന്നവരാണ്. എന്റെ ഇഷ്ടങ്ങളുമായി ഒരിക്കലും മാച്ച് ആകാത്ത ആളാണ്. റൊമാന്റിക്കലി, മെന്റലി, ഫിസിക്കലി ഒന്നും ഞങ്ങൾ തമ്മിൽ കണക്ഷനുണ്ടായിരുന്നില്ല. കണക്ഷനുണ്ടെങ്കിൽ മാത്രമേ കല്യാണത്തിലേക്ക് പോകാൻ പാടുള്ളൂ എന്ന് അറിയില്ലായിരുന്നു.
എന്റെ ജീവിതത്തിൽ ഒരു വലിയ പാഠം പഠിപ്പിച്ച സംഭവമാണ് വിവാഹമോചനം. അതിൽ കുറ്റബോധമൊന്നുമില്ല. ഞാൻ ഒരു പ്രൗഡ് ഡിവോഴ്സിയാണ്. 2020 ലാണ് വിവാഹം നടന്നത്. 2021 ആയപ്പോൾ തന്നെ ഈ റിലേഷൻഷിപ്പ് മുന്നോട്ടു പോകില്ലെന്ന് മനസിലാക്കി. നമുക്കിത് നിർത്താം എന്ന് ആ വ്യക്തി എന്നോട് പറയാതെ തന്നെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് നിന്നിട്ടേയില്ല. ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടേയില്ല. ആദ്യ ദിവസം മുതൽ പിരിഞ്ഞ് വരുന്ന ദിവസം വരെ ഞങ്ങൾ തമ്മിൽ ഇമോഷണൽ കണക്ഷനും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ആ ബന്ധത്തിൽ തുടർന്നേനെ.
വിവാഹം കഴിഞ്ഞ് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെയാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിച്ചത്. ഒരു ചായ വേണമെങ്കിൽ പോലും വാട്സാപ്പിൽ മെസേജ് അയക്കുമായിരുന്നു. ഞാൻ തേടിയത് റൊമാന്റിക്കായ അറ്റാച്ച്മെന്റായിരുന്നു. ഇന്ന് ആ വ്യക്തി ഭയങ്കര ഹാപ്പിയാണ്. ബിസിനസ് തുടങ്ങി. പുതിയൊരു റിലേഷൻഷിപ്പിലുമായി. എനിക്ക് അതു മതി'', എന്നാണ് ഹെയ്ദി സാദിയ അഭിമുഖത്തിൽ പറഞ്ഞത്.



