ടെലിവിഷൻ താരം രാജേഷ് കൊട്ടാരത്തിലിന് പത്തനാപുരത്ത് തുടങ്ങിയ ചായക്കടയിൽ മോഷണം നടന്ന് അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
ടെലിവിഷൻ കോമഡി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് രാജേഷ് കൊട്ടാരത്തിൽ. അടുത്തിടെ പൊടിയൻ കൊച്ചാട്ടന്റെ ചായക്കട എന്ന പേരിലൊരു കട രാജേഷ് തുടങ്ങിയിരുന്നു. പത്തനാപുരത്താണിത്. ഇതിന് പിന്നാലെ ഒരു കളവും അവിടെ നടന്നു. ഏകദേശം അരലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് രാജേഷിന് സംഭവിച്ചത്. ആ ആഘാതത്തിൽ നിന്നും കരയറുന്നതിനിടെ തന്റെ ഒരു നാട്ടുകാരെ തന്നെ മനപൂർവ്വം ദ്രോഹിക്കാനായി ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് പറയുകയാണ് രാജേഷ് ഇപ്പോൾ.

രാജേഷ് കൊട്ടാരത്തിലിന്റെ വാക്കുകൾ ഇങ്ങനെ
മാനസികമായി വിഷമവുമുണ്ട് എന്നാല്‍ ചിരിയും വരും എന്ന അവസ്ഥയിലാണ്. ജീവിക്കാന്‍ വേണ്ടിയാണ് പൊടിയന്‍ കൊച്ചാട്ടന്‍റെ ചായക്കട എന്ന പേരില്‍ കട തുടങ്ങുന്നത്. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് കള്ളന്‍ കയറി. 50,000ത്തിലധികം രൂപയുടെ നഷ്ടം വന്നു. അന്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ പോയി. ഭയങ്കര മാനസിക വിഷമിത്തായിരുന്നു. എന്നിട്ട് അവിടെന്നും ഇവിടുന്നുമൊക്കെ കടം വാങ്ങിയാണ് വീണ്ടും തുടങ്ങിയത്. പക്ഷേ നാട്ടിലുള്ളൊരു സുഹൃത്ത് തന്നെ ഞങ്ങളെ വീണ്ടും ഉപദ്രവിക്കാനായി ഇറങ്ങി തിരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു.
"രാവിലെ തന്നെ നമ്മുടെ അടുത്തുള്ള വൈറല്‍ ചായക്കടയില്‍ ഒന്ന് പോയി. 3 സ്റ്റാഫുകള്‍ ഉണ്ടായിരുന്നു. രണ്ട് ചായ പറഞ്ഞു. മൂന്ന് തവണ ചായ പറഞ്ഞിട്ട് പോലും കേട്ട ഭാവം നടിച്ചില്ല. പിന്നെ ഒരു സെല്‍ഫി എടുത്ത് മടങ്ങി. ആ നാട്ടില്‍ ജനിച്ച് വളര്‍ന്ന എനിക്ക് ഇതാണ് അനുഭവം എങ്കില്‍, അവിചെ വരുന്ന മറ്റുല്ളവരുടെ അഭിപ്രായം പങ്കുവയ്ക്കാമോ", എന്നാണ് പോസ്റ്റ്.
ഈ പോസ്റ്റില്‍ നിന്നും ഉറപ്പായും മനസിലാക്കാന്‍ പറ്റും, നമ്മൂടെ കട നശിപ്പിക്കാന്‍ വേണ്ടി രാവിലെ ഇറങ്ങി തിരിച്ചതാണെന്ന്. കടയിലെ കച്ചോടം കണ്ടിട്ട് അസൂയ തോന്നിയൊരു മനുഷ്യന്‍. സ്വന്തം നാട്ടില്‍ തന്നെയാണ് ഇത്തരം അനുഭവം നടക്കുന്നത്. ഞാന്‍ കട തുടങ്ങി മ്യൂസിയത്തില്‍ വയ്ക്കാനായിട്ടല്ല. കച്ചോടം ചെയ്ത് ജീവിക്കാനാണ്. ചായയും പലഹാരങ്ങളും കച്ചവടത്തിനാണ് വച്ചിരിക്കുന്നത്. ഒരാള്‍ ചായ ചോദിക്കുമ്പോള്‍ കൊടുക്കാതിരുന്നാല്‍, 10 രൂപ നഷ്ടമാണ്. അതുപോലെ 10 പേരോട് ചെയ്താല്‍ 100 രൂപയാണ് നഷ്ടം.
വില്‍ക്കാന്‍ വച്ചിരിക്കുന്ന സാധനം ആര് വന്ന് ചോദിച്ചാലും കൊടുക്കും. ഇദ്ദേഹത്തിന് മനപൂര്‍വം എന്തായാലും കൊടുക്കാതിരിക്കില്ല. സെല്‍ഫി എടുത്ത് ഇങ്ങനെ ഒരു പോസ്റ്റിടണം എന്ന് കരുതി രാവിലെ ഇദ്ദേഹം തയ്യാറായി ഇറങ്ങിയതാണ്. അയാള്‍ നമ്മളെ ദ്രോഹിക്കുകയാണ്. ഞങ്ങളത് വില്‍ക്കാനാണ് വച്ചിരിക്കുന്നത്. അത് വിറ്റാലെ ജീവിതം മുന്നോട്ട് പോകൂ. രാവിലെ ഓരോന്ന് ഉണ്ടാക്കി കണ്ണാടി പെട്ടിയില്‍ പത്ത് പേരെ കാണാന്‍ വച്ചേക്കുന്നതല്ല. നിങ്ങളത് ചോദിച്ചിട്ടുണ്ടെങ്കില്‍ ഉറപ്പായും അവരത് തരും. പത്തനാപുരത്ത് കട തുടങ്ങിയ സമയത്ത് മൂന്ന് പേര് എല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചതാണ്.
എന്‍റെ പൊന്ന് സുഹൃത്തേ.. സഹോദരാ.. ജീവിച്ച് പൊയ്ക്കോട്ടെ. നിങ്ങളടുത്ത് കൈനീട്ടാന്‍ വരുന്നില്ല. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക. ദ്രോഹിക്കരുത്. ഇതെന്‍റെ അപേക്ഷയാണ്. ഉള്ളവരോട് യുദ്ധത്തിനോ മറ്റോ പൊയ്ക്കോ. ഞങ്ങളെ പോലെ കഷ്ടപ്പെട്ട് ജീവിക്കുന്നവരോട് ഇങ്ങനെ ചെയ്യരുത്. എന്‍റെ ഭാര്യ ഉള്‍പ്പടെ മൂന്ന് സ്ത്രീകള്‍ രാവിലെ 7 മണി മുതല്‍ കഷ്ടപ്പെടുന്നതാണ്. ദ്രോഹിക്കരുത്. ആരെയും ദ്രോഹിക്കരുത്.



