രേണു സുധിക്ക് വീട് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സന്നദ്ധ സംഘടനയുടെ തലപ്പത്തുള്ള ഫിറോസ്

രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. അതിനിടെ തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധിക്ക് വീട് വെച്ച് നൽകിയ സന്നദ്ധ സംഘടയുടെ തലപ്പത്തുള്ള ഫിറോസ്. ആരെയെങ്കിലും വ്യക്തിപരമായി സഹായിച്ചിട്ട്‌ അത്‌ ഫേസ്ബുക്കിൽ ഇട്ട്‌ കയ്യടി വാങ്ങുന്ന ആളാണോ താനെന്ന് ആദ്യം അന്വേഷിക്കൂ എന്നും എന്നിട്ട്‌ തന്നെ അളക്കൂ എന്നും പറയുകയാണ് ഫിറോസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫിറോസിന്‍റെ പ്രതികരണം.

ഫിറോസ് പ്രതികരിക്കുന്നു

''ഏത്‌ പോസ്റ്റിട്ടാലും വരുന്ന ഒരു കമന്റാണ്, "നിങ്ങൾ പബ്ലിസിറ്റിക്ക്‌ വേണ്ടി നൽകിയ വീടല്ലേ, താനൊരു പ്രാഞ്ചിയല്ലേ?". ഇതൊന്നും മൈൻഡ്‌ ചെയ്യാതിരുന്നാൽ ഉടനെ വരും "എന്താ തനിക്ക്‌ ഇതിനു മറുപടി ഇല്ലേയെന്ന് ". എന്റെ പൊന്ന് ചെങ്ങാതിമാരെ, ആദ്യം ഞാനെന്താണെന്നും ഞാൻ ആരെയെങ്കിലും വ്യക്തിപരമായി സഹായിച്ചിട്ട്‌ അത്‌ ഫേസ്ബുക്കിൽ ഇട്ട്‌ കയ്യടി വാങ്ങുന്ന ആളാണോ എന്ന് ആദ്യം അന്വേഷിക്കുക എന്നിട്ട്‌ എന്നെ അളക്കുക.

എനിക്ക്‌ ബാങ്കിൽ നിന്നും കിട്ടുന്ന പലിശയൊന്നും ഞാൻ കൈപറ്റാറില്ല. കഴിഞ്ഞ വർഷം വരെ ഫേസ്ബുക്കിൽ നിന്നും മാസം 40,000 മുതൽ 60,000 വരെ എനിക്ക്‌ കിട്ടിയിരുന്ന തുകയും വ്യക്തിപരമായ കാര്യങ്ങൾക്ക്‌ ഉപയോഗിച്ചിട്ടില്ല. ഇപ്പോൾ പൊന്നാനിയിൽ ഞാൻ നേരിട്ട്‌ ഒരാൾക്ക്‌ സൗജന്യമായ്‌ വീട്‌ നിർമ്മിക്കാൻ തുടങ്ങുന്നുണ്ട്‌. അതും ആരുമായും ഷെയർ ചെയ്തിട്ടില്ല, ചിലർക്ക്‌ മാസം മരുന്ന് വാങ്ങാൻ, ഫീസ്‌ അടക്കാൻ, ലോൺ അടക്കാൻ എല്ലാം വ്യക്തിപരമായ്ി ചെയ്യുന്നുണ്ട്‌, അതൊന്നും ഇന്നുവരെ ആളുകളുടെ ഐഡന്‍റിറ്റി വെളിപെടുത്തിയിട്ട്‌ ഇവിടെ പറഞ്ഞിട്ടില്ല.

നാട്ടിൽ ഹാർട്ട്‌ ഓപ്പറേഷൻ രോഗികൾ, തളർന്ന് കിടക്കുന്നവർ, ഓക്സിജൻ മെഷീൻ ആവിശ്യമുള്ളവർക്കെല്ലാം സഹായം നൽകിയത്‌ അവരായി പറഞ്ഞിട്ട്‌ നാട്ടുകാർ അറിഞ്ഞ്‌ അഭിനന്ദിച്ചിട്ടുണ്ട്‌. എന്ത്‌ കൊണ്ട്‌ സുധിയുടെ വീട്‌ എന്നല്ലെ ?? അതൊരു കൂട്ടായ്മയായ് നൽകിയതാണ്. അത്‌ പബ്ലിക്ക്‌ ആകാതെ പറ്റില്ല. അതായത്‌ രമണാ , ഇങ്ങോട്ട്‌ കേറുന്നതിന്റെ മുൻപ്‌ ആളെ നന്നായ്‌ പഠിക്ക്‌. പിക്കിൽ ഉള്ളത്‌ എന്റെ റോൾസ്സ്‌ റോയിസ്സല്ല, അതൊന്നും വാങ്ങാനുള്ള ത്രാണിയൊന്നും നമുക്കില്ല'', ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming