ബിഗ്ബോസ് മുൻ വിജയിയായ നടി അനുമോളുടെ വിവാഹം ഇന്ന് ഗുരുവായൂരില്‍ വച്ച് ആയിരുന്നു

നടിയും ബിഗ്ബോസ് മുൻ വിജയിയുമായ അനുമോളുടെ വിവാഹവാർത്ത പുറത്തു പിന്നാലെ വരനെക്കുറിച്ചുള്ള വിവരങ്ങൾ തിരയുകയാണ് ആരാധകർ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും അനുമോൾ പങ്കുവച്ചിരുന്നില്ല. ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിരനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. നടനും മോഡലുമാണ് ഭുവനേഷ് എന്നാണ് ഇൻസ്റ്റഗ്രാം ബയോയിൽ നിന്നും വ്യക്തമാകുന്നത്. ഒന്നര ലക്ഷത്തോളം ഫോളോവേഴ്സ് ആണ് ‌ഭുവനേഷിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. റീല്‍ വീഡിയോകളാണ് ഭുവനേഷ് കൂടുതലായും ചെയ്യുന്നത്. ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്‌റ്റൈല്‍, ഫിറ്റ്‌നസ് സംബന്ധമായ കോണ്ടെന്റുകളാണ് ഭുവനേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന കോണ്ടെന്റുകളിൽ ഏറെയും. വിവാഹശേഷം അനുമോളുടെ കൈ പിടിച്ച് കാറിലിരിക്കുന്ന വീഡിയോയാണ് ഭുവനേഷ് ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആദില, നൂറ, അമേയ നായർ, രേണു സുധി, തുടങ്ങിയവരെല്ലാം വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം തങ്ങളുടേത് പ്രണയവിവാഹമാണോ എന്ന വിവരം അനുമോൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വരനുമായും വിവാഹവുമായും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ തന്നെ അറിയിക്കുമെന്നും അനുമോൾ വ്യക്തമാക്കി. തങ്ങൾ ഭയങ്കര ഹാപ്പിയാണെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും എപ്പോഴും വേണമെന്നും അനുമോൾ കൂട്ടിച്ചേർത്തു. ''ഇത് ഭയങ്കര സന്തോഷമുള്ള കാര്യമല്ലേ. അത് കൊട്ടിഘോഷിച്ച് നടന്നാൽ ചിലപ്പോൾ, അറിയില്ല.. എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്ന് എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ഉള്ള സമയം ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം. അവസാനം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് എല്ലാം കഴി‍‍ഞ്ഞ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്'', എന്നും അനുമോൾ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming