സൗഭാഗ്യ വെങ്കിടേഷ് വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ സഹായികളുണ്ടെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്. താൻ തന്നെയാണ് അവയെ നോക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഒരു നർത്തകി കൂടിയായ സൗഭാഗ്യയുടെ വ്ലോഗുകൾക്കും ആരാധകർ ഏറെയാണ്. വീട്ടിലെ മൃഗങ്ങളെ പരിപാലിക്കുന്നതും മറ്റും സൗഭാഗ്യ തന്നെയാണ്. എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് താരം. മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി താരത്തിന് സഹായികൾ ഉണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്നുവന്നിരുന്ന വിമർശനം.

"ഞങ്ങൾക്ക് ഇത്തരം ജീവികളെ വളർത്താൻ ഇഷ്ടമാണ്.‍ ചിലർ കോഴികളെ വളർത്തി അതിനെ തന്നെ കൊന്ന് കഴിക്കാറുണ്ട്. എനിക്ക് പക്ഷെ ആ മൈന്റ് സെറ്റല്ല ഞാൻ. എനിക്ക് അതിന് സാധിക്കില്ല. കോഴിയെ വളർത്തിയിട്ട് അതിന്റെ മുട്ടപോലും ഉപയോ​ഗിക്കാൻ എനിക്ക് ഇഷ്ടമല്ല. നോൺ വെജിറ്റേറിയൻസ് മോശമാണെന്ന് വിചാരിച്ചിരുന്ന ഒരു കാല​ഘട്ടം എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എനിക്ക് മനസിലായി അതിലൊന്നും കാര്യമില്ല. പ്രാക്ടിക്കലി എന്താണോ പോസിബിൾ അതാണ് ചെയ്യേണ്ടതെന്ന്.

നമ്മൾ നോക്കിയാൽ മാത്രമെ വളർത്തുമൃ​ഗങ്ങൾ നമ്മളോട് അടുപ്പം കാണിക്കൂ

"പണിക്കാരെ വെച്ച് എന്തിന് ഞങ്ങളുടെ മൃ​ഗങ്ങളെ പരിപാലിക്കണം. ഞങ്ങൾ വളർത്തുന്ന കാളയെ തന്നെ ഉ​ദാഹരണമായി എടുത്താൽ അവനെ മറ്റൊരാളാണ് പരിപാലിക്കുന്നതെങ്കിൽ നമുക്ക് അതിന്റെ അടുത്ത് പോകാനോ അവനെ തൊടാനോ കഴിയില്ല. അവൻ കുത്തും, നമ്മൾ നോക്കിയാൽ മാത്രമെ വളർത്തുമൃ​ഗങ്ങൾ നമ്മളോട് അടുപ്പം കാണിക്കുകയും ഉപദ്രവിക്കാതെ ഇരിക്കുകയും ചെയ്യൂ. ആളെ വെച്ച് പരിപാലിക്കാനാണെങ്കിൽ പിന്നെ എന്തിന് വളർത്തണം?" സൗഭാഗ്യ വെങ്കിടേഷ് ചോദിക്കുന്നു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൗഭാഗ്യയുടെ പ്രതികരണം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News