കാൻസർ രോഗിയായ രേണു സുധിയുടെ ചികിത്സാ ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകൾ വ്യാജമാണെന്ന ആരോപണത്തിൽ വ്‌ളോഗർ സായ് കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തി. Secret agent Sai Krishna about Renu Sudhi's health condition.
കാൻസർ ബാധിതയായ രേണു സുധിയുടെ ചികിൽസാ ചെലവുകളുമായി ബന്ധപ്പെട്ട വീഡിയോയിൽ പ്രതികരണവുമായി വ്ളോഗറും ബിഗ്ബോസ് മുൻതാരവുമായ സായ് കൃഷ്ണ രംഗത്ത്. രേണുവിന്റെ ചികിൽസയുടെ ബില്ലടക്കം കാണിച്ച് സഹോദരി രമ്യ വീഡിയോ ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം കള്ളമാണെന്നും വാദമുയർന്നിരുന്നു. ഇതേക്കുറിച്ചാണ് സായ് കൃഷ്ണയുടെ പ്രതികരണം.
''പല രോഗികളും ആശങ്കപ്പെടുന്നുണ്ട്, ഇത്രയും രൂപയാകുമോ എന്ന്. രേണുവിന് ചിലപ്പോൾ കൃത്യമായി കണക്കുകൾ പറയാൻ പറ്റാത്ത അവസ്ഥയായിരിക്കും. അവരുടെ രോഗാവസ്ഥ കൂടി നമ്മൾ പരിഗണിക്കണം. ഞാൻ ക്രിട്ടിക്കൽ അസുഖമുള്ളയാളാണെങ്കിൽ ആരോഗ്യം വീണ്ടെടുത്താൽ എന്റെ അതിജീവന കഥ പൂർണമായും പറയാൻ പറ്റും. രേണുവിന്റെ മനസ് ഇപ്പോൾ ഓക്കെയല്ല. അതിജീവിക്കുമോ എന്ന പേടിയുണ്ട്. തിരിച്ചുവന്നാൽ എങ്ങനെ ജീവിക്കുമെന്ന പേടിയുണ്ട്. അവരെ കൺട്രോൾ ചെയ്യാൻ വീട്ടുകാർക്കും കുറച്ച് പാടായിരിക്കും.
ഈ രോഗത്തിന് കാശൊന്നും തികയില്ല. കോടീശ്വരൻമാരായ ആളുകളടക്കം ട്രീറ്റ്മെന്റെടുത്ത് കുത്തുപാളയെടുത്തിട്ടുണ്ട്. രേണുവിന് പല രാഷ്ട്രീയക്കാരും ഇടപെട്ട് തുക കുറപ്പിച്ചിട്ടുണ്ട്. പക്ഷെ എന്നിട്ടും ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥയാണ്. ചികിത്സയ്ക്കുള്ള പെെസ രേണുവായിട്ട് കണ്ടത്തേണ്ട സ്ഥിതിയാണ്. നാളെ ജീവിതം എവിടെയെത്തുമെന്ന ഗതികെട്ട ചിന്ത. അത് ആ രോഗാവസ്ഥയിലുള്ള ആൾക്കേ പറയാൻ പറ്റൂ. ആ സാഹചര്യത്തിൽ അവരെന്ത് പറഞ്ഞാലും ചെയ്താലും അത് അപൂർണമാകും. ഇപ്പോൾത്തന്നെ 32 കിലോ ആയിട്ടുണ്ട്. ജീവിതം ഇനി മുന്നോട്ട് കിട്ടുമോ എന്നുറപ്പില്ല. അങ്ങനെയാെക്കെ നിൽക്കുന്ന ഒരാൾ പറയുന്ന കാര്യങ്ങളായി കണ്ടാൽ മതി.
2001 എന്നത് ഡ്രഗ് ലെെസൻസ് നമ്പറാണ്.ഈ ബിൽ ചുക്കിച്ചുളിഞ്ഞാണുള്ളത്. അതാണ് പഴയ ബിൽ ആണെന്ന് തോന്നാനുള്ള കാരണം. ഇത് രേണുവിന്റെ ചേച്ചി നഴ്സാണ്. അവർ ബിൽ തിരുത്തിയതല്ല. ബില്ലിലെ ഒരു ഭാഗം മനപ്പൂർവം മറച്ച് വെച്ചതുമല്ല'', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.



