Rappakal movie wikipedia page edited by Trollers. മമ്മൂട്ടിക്കൊപ്പം ശാരദയും പ്രധാന കഥാപാത്രമായെത്തിയ രാപ്പകലിൽ വിജയരാഘവൻ, നയൻതാര, ബാലചന്ദ്ര മേനോൻ, ഗീതു മോഹൻദാസ് തുടങ്ങീ വലിയ താരനിര അണിനിരന്നിരുന്നു.
മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'രാപ്പകൽ'. ടിഎ റസാഖ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മമ്മൂട്ടിക്കൊപ്പം ശാരദയും പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ വിജയരാഘവൻ, നയൻതാര, ബാലചന്ദ്ര മേനോൻ, ഗീതു മോഹൻദാസ് തുടങ്ങീ വലിയ താരനിര അണിനിരന്നിരുന്നു. സിനിമ റിലീസ് ആയ സമയത്ത് മമ്മൂട്ടിയുടേയും, ശാരദയുടെയും പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ സമൂഹമാധ്യമ ട്രോളുകൾ സജീവമായതോടെ ചിത്രത്തിനെത്തിലെ മമ്മൂട്ടിയുടെ കൃഷ്ണൻ എന്ന കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകളും മറ്റും ഇറങ്ങിയിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് പേഴ്‌സണൽ സ്പേസ് നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ അത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.


വലിയ കുടുംബത്തിന്റെ സ്വകാര്യ കാര്യങ്ങളിൽ നിരന്തരം ഇടപെടുന്ന വേലക്കാരന്റെ കഥ എന്നാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നതിലെ വിക്കിപീഡിയ എഡിറ്റ്. തറവാട്ടു വീടിന്റെ സ്വകാര്യങ്ങളിൽ ഇടപെടുന്ന പൊതുമാലിന്യം എന്നാണ് മമ്മൂട്ടിയുടെ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ വിക്കിയിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട ആളുകൾ തിരുത്തലുകൾ വരുത്തുന്നുണ്ട്.



