മേരിക്കുട്ടിയായി സ്ക്രീനിൽ ജീവിച്ച നടൻ ജയസൂര്യയെ കെട്ടിപ്പിടിച്ചാണ് നിയമസഭാ സമാജികർ അഭിനന്ദനം അറിയിച്ചത്.
തിരുവനന്തപുരം: ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്റെ ഞാൻ മേരിക്കുട്ടി സിനിമ കാണാൻ മന്ത്രിമാരും എംഎൽഎമാരും ഒന്നിച്ച് തീയേറ്ററിലെത്തി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തിയറ്ററിൽ ഒരുക്കിയ പ്രത്യേക ഷോയ്ക്കാണ് നിയമസഭാ സമ്മേളനത്തിനായി തലസ്ഥാനത്ത് എത്തിയ എംഎൽഎമാരും മന്ത്രിമാരും ഒരുമിച്ചു വന്നത്.
പൊതസമൂഹം എന്നും മാറ്റിനിർത്തിയ ട്രാൻസ്ജെൻഡേഴ്സിന്റെ കഥ പറയുന്ന ഞാൻ മേരിക്കുട്ടി മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കുമെന്ന് ചിത്രം കണ്ടിറങ്ങിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചിത്രം കണ്ടിറിങ്ങയ മറ്റു മന്ത്രിമാർക്കും ഇതുതന്നെയായിരുന്നു അഭിപ്രായം.
മേരിക്കുട്ടിയായി സ്ക്രീനിൽ ജീവിച്ച നടൻ ജയസൂര്യയെ കെട്ടിപ്പിടിച്ചാണ് നിയമസഭാ സമാജികർ അഭിനന്ദനം അറിയിച്ചത്. എംഎൽഎമാരായ ശബരീനാഥൻ, ഹൈബി ഈഡൻ, എം.കെ.മുനീർ തുടങ്ങിയവരും സിനിമ കാണാനെത്തിയിരുന്നു. ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങൾക്കായി അവർക്കൊപ്പം പൊരുതാൻ ചിത്രത്തിലുടെ സാധിച്ചുവെന്ന് സംവിധായകൻ രഞ്ജിത്തും ജയസൂര്യയും പറഞ്ഞു.
