'ഇത് ദീപാവലിയോ വാലന്‍റൈന്‍സ് ഡേ യോ'; ഷാഹിദിനെയും ഭാര്യയെയും ട്രോളി സോഷ്യല്‍ മീഡിയ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 8:53 PM IST
mira and shahid Get Trolled On Social Media
Highlights

 വിരാട് കോലിയോടും അനുഷ്ക ശര്‍മ്മയോടും താരതമ്യപ്പെടുത്തിയാണ് ചിലര്‍ മിറയെയും ഷാഹിദിനെയും പരിഹസിച്ചത്. വിരാടും അനുഷ്കയും മാന്യമായ ചിത്രമാണ് പങ്കുവച്ചതെന്നും ഇവര്‍ പറയുന്നു

നടന്‍ ഷാഹിദ് കപൂറും ഭാര്യ മിറ രാജ്‍പുതും പങ്കുവച്ച ദീപാവലി ചിത്രങ്ങള്‍ വിവാദത്തില്‍. ഷാഹിദിന്‍റെ ചുണ്ടില്‍ മിറ ചുംബിക്കുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് വ്യക്തമാക്കിയായിരുന്ന മിറ ആ ചിത്രം പങ്കുവച്ചത്. ചിത്രം സുന്ദരമാണെന്നും പ്രണയാദുരമാണെന്നും നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. പീച്ച് നിറത്തിലുള്ള സല്‍വാര്‍ ധരിച്ച് മിറയും വെള്ള ജുബ്ബയിട്ട് ഷാഹിദും ചേര്‍ന്ന് നിന്ന് ചുംബിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. 

എന്നാല്‍ ചിലരാകട്ടെ ഇരുവരും ചുംബിക്കുന്ന ചിത്രത്തെ ട്രോളി രംഗത്തെത്തി. ഇരുവരും ഇന്ത്യന്‍ സംസ്കാരം മറന്നുവെന്നാണ് ഇവരുടെ ആരോപണം. വിരാട് കോലിയോടും അനുഷ്ക ശര്‍മ്മയോടും താരതമ്യപ്പെടുത്തിയാണ് ചിലര്‍ മിറയെയും ഷാഹിദിനെയും പരിഹസിച്ചത്. വിരാടും അനുഷ്കയും മാന്യമായ ചിത്രമാണ് പങ്കുവച്ചതെന്നും ഇവര്‍ പറയുന്നു. ഇത് ദീപാവലിയോ വാലന്‍റൈന്‍സ്‍ ഡേയോ എന്നും ചിലര്‍ ചോദിക്കുന്നു. 

 

 

loader