മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ മിയയും. ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം മിയ അഭിനയിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം നേരത്തെ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മിയ അഭിനയിച്ചിട്ടുണ്ട്.
ദ ഗ്രേറ്റ് ഫാദറില്‍ ഒരു ഡോക്ടറായിട്ടാണ് മിയ അഭിനയിക്കുന്നത്. നേരത്തെ പൃഥ്വിരാജിന്റെ അനാര്‍ക്കലി എന്ന ചിത്രത്തിലും മിയയ്‍ക്കു ഡോക്ടറുടെ വേഷമായിരുന്നു. ഹനീഫ് അദെനിയാണ് ദ ഗ്രേറ്റഅ ഫാദര്‍ സംവിധാനം ചെയ്യുന്നത്.
