കൊച്ചി: മമ്മൂട്ടിക്കും മോഹന്‍ലാലിനും ദുല്‍ഖറിനും ഒക്കെ കൂടുതല്‍ ഇഷ്ടമാണ് ആരാധകര്‍ക്ക് മലയാളത്തിലെ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക്. ഫേസ്ബുക്ക് ലൈക്കില്‍ നസ്രിയ നസീമിനെ പിന്തള്ളി നടി മിയ ജോര്‍ജാണ് ഇപ്പോള്‍ മലയാളി നടിമാരില്‍ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് ലൈക്കില്‍ സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളിയ നസ്രിയയെ പിന്നിലാക്കിയാണ് മിയ ഫെയ്‌സ്ബുക്കില്‍ മുന്നിലെത്തിയത്. ഈ വാര്‍ത്ത ചെയ്യുമ്പോള്‍ 75,68,726 ലക്ഷമാണ് മിയയുടെ ഫേസ്ബുക്ക് ലൈക്ക്. 

രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയ്ക്ക് 75,22,839 ലക്ഷം ലൈക്കുകളുണ്ട്. വിവാഹ ശേഷമാണ് നസ്രിയയുടെ ഫെയ്‌സ്ബുക്ക് ലൈക്കില്‍ ഇടിവ് സംഭവിച്ചത്. മലയാളത്തിന് പുറമെ തമിഴിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചത്.