തിരുവനന്തപുരം: വിജയയുടെ പുതിയ ചിത്രമായ മെര്‍സലിനെതിരെ വിവാദം കൊഴുക്കുമ്പോള്‍ വൈദ്യുതി മന്ത്രി എം എം മണി ച്ിത്രം കാണാനെത്തി. സിനിമയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായാണ് ബിജെപി എത്തിയിരിക്കുന്നത്. ബിജെപിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇതിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റുന്നതിന് മുന്‍പ് സിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എം എം മണി പറഞ്ഞു.
സിനിമയ്ക്ക് വിവാദം കൊഴുക്കുമ്പോള്‍ നിരവധി പേരാണ് സിനിമ കാണാനായി തിയേറ്ററുകളില്‍ എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് 43.3 കോടി രൂപയാണ് ചിത്രം ഇത്രയും ദിവസം കൊണ്ട് വാരിയത്.
രാജ്യത്തൊട്ടാകെ 4500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം 95 ശതമാനം കാണികളോടെയാണ് പ്രദര്‍ശനം തുടരുന്നത്. സമകാലീന വിഷയങ്ങളോടെയാണ് സിനിമ അവതരിപ്പിക്കുന്നത്. ചിത്രത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
നിലവില്‍ തമിഴ്‌നാട്ടില്‍ കബാലിയുടെയും വിവേകത്തിന്റെയും റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിട്ടുണ്ട്. 200 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
